കർണാടക മാതൃക മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണം -പവാർ

മുംബൈ: ബി.ജെ.പിക്ക് ബദൽ രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സി.പി.ഐ നേതാവ് ഡി രാജ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറിന്‍റെ മുംബൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.കർണാടക മാതൃക മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കേണ്ടതുണ്ടെന്നും അതിനായി സമാന ചിന്താഗതിക്കാരായ പാർട്ടികൾ പൊതു മിനിമം പരിപാടിയിൽ (സി.എം.പി) പ്രവർത്തിക്കേണ്ടതുണ്ടെന്നും യോഗത്തിന് ശേഷം പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഒരു സന്ദേശം നൽകിയിട്ടുണ്ട്. മറ്റ്സംസ്ഥാനങ്ങളിൽ കർണാടകയെപ്പോലെ സാഹചര്യം സൃഷ്ടിക്കാൻ നാം മുന്നിട്ടിറങ്ങണം. കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാണ് ബി.ജെ.പിയെ പരാജയപ്പെടുത്തിയത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ സമാന ചിന്താഗതിക്കാരായ പാർട്ടികൾ പൊതു മിനിമം പരിപാടിയിൽ (സി.എം.പി) പ്രവർത്തിക്കേണ്ടിവരുമെന്നും പവാർ പറഞ്ഞു. കർണാട മാതൃകയിൽ ഒറ്റയ്ക്കു നിന്നും കൂട്ടായ്മയിലൂടെയും ബി.ജെ.പിക്ക് എതിരേ പോരാടുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനതലത്തിൽ തന്ത്രങ്ങൾ രൂപപ്പെടുത്താം. 2024 ലെ പാർലമെന്റ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെടും. കർണാടക തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി പാർട്ടി അജയ്യമാണെന്ന മിഥ്യാധാരണ തകർന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഉറ്റു നോക്കിയ കർണാടക തെരഞ്ഞെടുപ്പിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്ക് കനത്ത പ്രഗരമേൽപ്പിച്ച് കോൺഗ്രസ് വൻ ഭൂരി പക്ഷം നേടിയത് പ്രതിപക്ഷ പാർട്ടികൾക്ക് ഊർജമായിരിക്കുകയാണ്. 

Tags:    
News Summary - "Karnataka Template In Other States": Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.