ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിലെ കൽബുറാഗിയിൽ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ മേയ ് ഏഴുവരെ നീട്ടി. അവശ്യ സേവനങ്ങൾക്കായി ജനങ്ങൾക്ക് പുറത്തു പോകുന്നത് തടയില്ലെന്ന് കൽബുറാഗി ഡെപ്യൂട്ടി കമീ ഷണർ ശരത് അറിയിച്ചു.
കൽബുറാഗിയിൽ 52 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് നാലുപേർ മരിക്കുകയും ചെയ്തു. എട്ടുപേർ രോഗമുക്തരായി.
വൈറസ് വ്യാപനത്തെ തുടർന്ന് കൽബുർഗിയിൽ മാത്രം 3000ലധികം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.
കോവിഡ് പോസിറ്റീവായവരുമായി ഇടപഴകിയ 200 പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്. 1500 ഓളം പേർ വീടുകളിൽ ക്വാറൻറീൻ ചെയ്തിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കർണാടകയിൽ 532 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 20 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.