ബംഗളൂരു: കർണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി^എസും സഖ്യമില്ലാതെയാണ് മത്സരിച്ചതെങ്കിലും ബി.ജെ.പിയെ ഭരണത്തിൽ നിന്നകറ്റാൻ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം സ്വീകരിച്ച അടവുനയം തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലും സ്വീകരിക്കും. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള തദ്ദേശ സ്ഥാപനങ്ങളിലും കോൺഗ്രസും ജെ.ഡി^എസും കൈകോർത്ത് ഭരിക്കാനാണ് തീരുമാനം. ഇതോടെ ബി.ജെ.പിക്ക് പലയിടത്തും ഭരണം നഷ്ടമാവും.
മൊത്തം സീറ്റുകളുടെ എണ്ണത്തിൽ കോർപറേഷനുകളിലും സിറ്റി മുനിസിപ്പാലിറ്റിയിലും ബി.ജെ.പിയും ടൗൺ മുനിസിപ്പാലിറ്റിയിലും ടൗൺ പഞ്ചായത്തുകളിലും കോൺഗ്രസുമാണ് മുന്നിൽ. മൈസൂരു, ശിവമൊഗ്ഗ, തുമകുരു കോർപറേഷനുകളിൽ ശിവമൊഗ്ഗ ബി.ജെ.പി നിലനിർത്തി. നേരത്തേ ജെ.ഡി-എസും ബി.ജെ.പിയും അധികാരം പങ്കിട്ട മൈസൂരു കോർപറേഷനിലും കോൺഗ്രസ് ഭരിച്ച തുമകുരു കോർപറേഷനിലും ഇത്തവണ ആർക്കും ഭൂരിപക്ഷമില്ല. ശിവമൊഗ്ഗ കോർപറേഷനിൽ ആകെയുള്ള 35 സീറ്റിൽ ബി.ജെ.പി- 20, കോൺഗ്രസ്- ഏഴ്, ജെ.ഡി(എസ്) - രണ്ട്, മറ്റുള്ളവർ -ആറ് എന്നിങ്ങനെയാണ് കക്ഷിനില. മൈസൂരുവിൽ 65 സീറ്റിൽ ബി.ജെ.പി-22ഉം കോൺഗ്രസ് 19ഉം ജെ.ഡി-എസ് 18ഉം സ്വതന്ത്രർ ആറും നേടിയപ്പോൾ തുമകുരുവിലെ 35 സീറ്റിൽ ബി.ജെ.പി 12ഉം കോൺഗ്രസ് 10ഉം ജനതാദൾ എസ് 10ഉം സ്വതന്ത്രർ മൂന്നും സീറ്റിൽ വിജയിച്ചു.
കോർപറേഷനുകളിലെ 135 സീറ്റിൽ ബി.ജെ.പി 54 എണ്ണവും കോൺഗ്രസ് 36ഉം ജെ.ഡി-എസ് 30 ഉം സീറ്റ് നേടി. സ്വതന്ത്ര സ്ഥാനാർഥികൾ 14 സീറ്റിലും ബി.എസ്.പി ഒരു സീറ്റിലും വിജയിച്ചു. നഗരസഭകളിലെ 926 സീറ്റിൽ ബി.ജെ.പി 370 എണ്ണം കൈക്കലാക്കി. കോൺഗ്രസ്- 294, ജെ.ഡി-എസ് -106, സ്വതന്ത്രർ- 123, എസ്.ഡി.പി.െഎ- 13, ബി.എസ്.പി- 10, കെ.പി.ജെ.പി-10 എന്നിങ്ങനെയാണ് മറ്റു കക്ഷി നില. ടൗൺ പഞ്ചായത്തിലെ 355 സീറ്റിൽ 138 എണ്ണം കോൺഗ്രസിനൊപ്പമാണ്.
ബി.ജെ.പി 130ഉം ജെ.ഡി-എസ് 57ഉം സ്വതന്ത്രർ 29ഉം ന്യൂ ഇന്ത്യൻ കോൺഗ്രസ് ഒന്നും സീറ്റ് നേടി. മുനിസിപ്പാലിറ്റി കൗൺസിലിലെ 1246 സീറ്റുകളിൽ 514 ആണ് കോൺഗ്രസിെൻറ നേട്ടം. ബി.ജെ.പി- 375, ജെ.ഡി-എസ്- 210, സ്വതന്ത്രർ -135, എസ്.ഡി.പി.െഎ-നാല്, എസ്.പി- നാല്, ബി.എസ്.പി- രണ്ട്, കെ.ആർ.ആർ.എസ്- ഒന്ന്, വെൽഫെയർ പാർട്ടി- ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നേട്ടം. മഴക്കെടുതി കണക്കിലെടുത്ത് കുടകിലെ സോമവാർപേട്ട, വീരാജ്പേട്ട, കുശാൽ നഗർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിെവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.