ന്യൂഡൽഹി: 77ാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്നവേളയിൽ ഇന്ത്യക്ക് ആശംസകളുമായി ചൈന. പ്രസിഡന്റ് ഷീ ജിങ് പിങ്ങാണ് ആശംസ അറിയിച്ചത്. ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇന്ത്യയും ചൈനയും നല്ല അയക്കാരും സുഹൃത്തുക്കളും പങ്കാളികളുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രാഗണും ആനയും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന് തുല്യമാണ് ഇന്ത്യ-ചൈന ബന്ധമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യയുടെ എതിർപ്പുകൾക്കിടയിലും ഷാക്‌സ്‌ഗാം താഴ്‌വരയ്ക്ക് മേലുള്ള തങ്ങളുടെ അവകാശവാദം വീണ്ടും ഉന്നയിച്ച് ചൈന. പ്രദേശത്തെ അടിസ്ഥാന സൗകര്യ പദ്ധതികൾ അനിവാര്യമാണെന്നും ചൈന വ്യക്തമാക്കി. ഷാക്‌സ്ഗാം താഴ്‌വരയിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ
രാജ്യം 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിലാണ്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന പരേഡിന് അധ്യക്ഷത വഹിക്കുന്നത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയനും ആണ് മുഖ്യാതിഥികൾ.
സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി. പരേഡിന് അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.