ന്യൂഡൽഹി: നിതി ആയോഗിന്റെ മൂന്നാമത് 'നൂതന ആശയസൂചിക'യിൽ (ഇന്ത്യ ഇന്നവേഷൻ ഇൻഡെക്സ് 2021) കർണാടക ഏറ്റവും മുന്നിൽ. തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങൾ തൊട്ടടുത്തുണ്ട്. 17 സംസ്ഥാനങ്ങളുടെ ഗ്രൂപ്പിൽനിന്നാണ് ഈ മൂന്ന് സംസ്ഥാനങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്.
വിവിധ സംസ്ഥാനങ്ങളുടെ നൂതന ആശയ സാധ്യതകളും അതിനുള്ള സൗകര്യങ്ങളുമാണ് സൂചികയിൽ വിലയിരുത്തിയത്.
സൂചിക നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി പ്രകാശനംചെയ്തു. സി.ഇ.ഒ പരമേശ്വരൻ അയ്യർ സന്നിഹിതനായിരുന്നു. 'ആഗോള നൂതന ആശയസൂചിക'യുടെ മാതൃകയിലാണ് ഇത് തയാറാക്കിയത്.
സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും 17 പ്രധാന സംസ്ഥാനങ്ങൾ, പത്ത് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഒമ്പത് കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ വേർതിരിച്ചാണ് പ്രവർത്തനം വിലയിരുത്തിയത്. സൂചികയിൽ ഏറ്റവും താഴെ നിൽക്കുന്നത് ഛത്തിസ്ഗഢ്, ഒഡിഷ, ബിഹാർ എന്നിവയാണ്. കർണാടക തുടർച്ചയായി മൂന്നാം തവണയാണ് ഒന്നാമതെത്തുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഢ് ഒന്നാമതെത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മണിപ്പൂരാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.