ബംഗളൂരു: ബെന്നിഗനഹള്ളി, ചിക്കബാനവര റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള സബർബൻ റെയിൽവേ പദ്ധതിക്കായി 700 മരങ്ങൾ മുറിക്കുന്നത് സ്റ്റേ ചെയ്ത് കർണാടക ഹൈകോടതി. ജൂലൈ 12 വരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻ.വി അഞ്ജാരിയയും ജസ്റ്റിസ് കെ.വി. അരവിന്ദും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇടക്കാല അപേക്ഷയിലൂടെയാണ് പൊതുതാൽപര്യ ഹരജി വഴിവിഷയം ഉന്നയിച്ചത്. 699 മരങ്ങൾ മുറിക്കാനും 89 എണ്ണം മാറ്റാനും റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റിന് അനുമതി നൽകിയ ബൃഹത് ബംഗളൂരു മഹാനഗര പാലികയുടെ (ബി.ബി.എം.പി) വിജ്ഞാപനത്തിനെതിരെ മരങ്ങളുടെ സംരക്ഷണമാവശ്യപ്പെട്ടാണ് ഹരജി. പ്രതികരണം അറിയിക്കാൻ ബി.ബി.എം.പിയുടെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടു. മറുപടി ഫയൽ ചെയ്യാൻ ജൂലൈ 8 വരെ ബെഞ്ച് സമയം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.