കൊറിയൻ ഫാൻ പെൺകുട്ടികളുടെ ആത്മഹത്യ; പിതാവ് വിറ്റ ഫോണിനായി പൊലീസ്

ന്യൂഡൽഹി: ഗാസിയാബാദിൽ കൂട്ട ആത്മഹത്യ ചെയ്ത മൂന്ന് പെൺകുട്ടികൾ ഉപയോഗിച്ച ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറുകൾ പൊലീസിന് ലഭിച്ചു. കുട്ടികളിൽനിന്ന് വാങ്ങി പിതാവ് വിറ്റ ഫോണുകൾ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഫോൺ കണ്ടെത്തി ഡേറ്റ വീണ്ടെടുത്താൽ മാത്രമേ അവർ കളിച്ചത് ഓൺലൈൻ ഗെയിം ടാസ്ക് പ്രകാരം ആയിരുന്നോയെന്ന് മനസ്സിലാക്കാനാവുകയുള്ളൂ. മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തു.

കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നതെന്നും, എന്നാൽ കുടുംബ പശ്ചാത്തലം ഉൾപ്പെടെ, ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

കൊറിയൻ സംസ്കാരത്തോടുള്ള അവരുടെ അഭിനിവേശവും കുടുംബത്തിലെ അസ്വസ്ഥതകളും കുട്ടികളുടെ മുറിയിൽനിന്ന് കിട്ടിയ ഡയറിയിൽ വ്യക്തമാണ്. കൊറിയൻ സംസ്കാരത്തോടുള്ള ആസക്തി കൂടിവരുന്നത് ബോധ്യപ്പെട്ടപ്പോഴാണ് പിതാവ് ഫോൺ തിരികെ വാങ്ങി വിറ്റത്. ഫോണുകൾ വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയും കടബാധ്യതകളും പരിശോധിക്കുന്നുണ്ട്. പെൺകുട്ടികൾ പേര് മാറ്റി കൊറിയൻ പേരുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - Ghaziabad girls commit suicide; Police recover phone sold by father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.