ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ താഴെയിറക്കാനുള്ള ബി.ജെ.പ ിയുടെ ‘ഒാപറേഷൻ കമല’യുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ ഒഴിയുന്നില്ല. കോൺഗ്രസ് എം.എൽ.എമാരെ വര ുതിയിലാക്കി ഭരണം പിടിക്കാൻ ബി.ജെ.പി നീക്കം ശക്തമാക്കിയതോടെ പ്രതിരോധവുമായി കോൺഗ്രസും രംഗത്തെത്തി. ബി.ജെ.പി എ ം.എൽ.എമാരെ വരുതിയിലാക്കാനുള്ള ശ്രമം കോൺഗ്രസും നടത്തുന്നുണ്
ബി.ജെ.പി നീക്കത്തെ പ്രതിരോധിക്കാനായി കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ശ്രമം ഉൗർജ്ജിതാമാക്കിയിട്ടുണ്ട്. താൻ ശാന്തനാണെന്നും എം.എൽ.മാരുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. സഖ്യം മുന്നോട്ടു പോകുമെന്നും സർക്കാറിന് ഒന്നും സംഭവിക്കില്ലെന്നും കുമാരസ്വാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് എം.എൽ.എമാർ ആരും തന്നെ ബി.ജെ.പിക്കൊപ്പം പോകില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു അഭിപ്രായപ്പെട്ടു.
ബി.ജെ.പി എം.എൽ.എമാർ താമസിക്കുന്ന ഹരിയാനയിലെ റിസോർട്ടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കോൺഗ്രസ്-ജെ.ഡി.എസ് പക്ഷത്തു നിന്ന് അടർത്തിയെടുത്ത രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉൾപ്പടെ നിലവിൽ 106 എം.എൽ.എമാരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്. ഇനി ഏഴ് എം.എൽ.എമാരുടെ പിന്തുണ കൂടി ലഭിച്ചാൽ കർണാടകയിൽ സർക്കാർ താഴെ വീഴും. മുംബൈയിലെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്ന മൂന്ന് എം.എൽ.എമാരുടേതുൾപ്പെടെ ഏഴ് എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ബി.ജെ.പി വ്യക്തമാക്കുന്നു.
അതേസമയം, ബി.ജെ.പി മുംബൈയിലെ ഹോട്ടലിൽ രണ്ടു ദിവസമായി താമസിപ്പിച്ച കോൺഗ്രസ് വിമത എം.എൽ.എമാർ ക്ഷീണിതരാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് പ്രവർത്തകരും മാധ്യമപ്രവർത്തകരും തമ്പടിച്ചിരിക്കുന്നത് കാരണം ഇവർക്ക് സ്വതന്ത്രമായി ഇറങ്ങി നടക്കാൻ പോലും സാധിക്കുന്നില്ല. മുറിയിൽ തന്നെ ഇരിക്കാനായി നിർബന്ധിച്ച ബി.ജെ.പി പ്രവർത്തകരുമായി ഇവർ വാക്കേറ്റം നടത്തിയതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.