ബംഗളൂരു: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് രാഷ്ട്രപതിയാകുന്നതിനെ പിന്തുണച്ച് കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ റെയിൽവേ വുകപ്പ് മന്ത്രിയുമായ ജാഫർ ഷെരീഫ്. മോഹൻ ഭാഗവത്തിെൻറ ദേശസ്നേഹത്തിൽ സംശയമില്ലെന്നും അദ്ദേഹം രാഷ്ട്രപതിയാവണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ ഷെരീഫ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ വിവിധ ചിന്താധാരകളുണ്ട്. ഇതിൽ ഒരു ചിന്തധാരയുടെ ഭാഗമാണെന്നത് കൊണ്ട് ഭാഗവത്തിെൻറ ജനങ്ങളോടുള്ള സ്നേഹത്തിലോ ദേശസ്നേഹത്തിലോ സംശയമില്ലെന്നും ഷെരീഫ് കത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ പ്രസ്താവനക്കെതിരെ കർണാടകയിലെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ആർ.എസ്.എസിെൻറ പ്രത്യയശാസ്ത്രത്തെ എതിർക്കുമെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് ഗോഗി പറഞ്ഞു.
ശിവസേന നേതാവ് സഞ്ജയ് റൗട്ടാണ് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് രാഷ്ട്രപതിയാവണമെന്ന അഭിപ്രായ പ്രകടനം ആദ്യം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.