Posted On
date_range Updated On
date_range കർണാടക കോൺഗ്രസിെൻറ എ.ടി.എം, കുമാരസ്വാമി ‘ചീഫ് മാനേജർ’- ബി.ജെ.പി
ബംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി. സംസ്ഥാനം കോൺഗ്രസ്സിൻെറ എ.ടി.എമ്മാണെന്നും അതിൻെറ ചീഫ് മാേനജർ(സി.എം) ആണ് കുമാരസ്വാമിയെന്നും ഗാന്ധി കുടുംബത്തിെൻറ കാൽക്കൽ സാഷ്ടാംഗ പ്രണാമം നടത്തുകയാണ് അദ്ദേഹമെന്നും ബി.ജെ.പി വക്താവ് സമ്പിത്ത് പത്ര ആരോപിച്ചു.
തെൻറ മുഖ്യമന്ത്രി പദം കോൺഗ്രസിെൻറ ദയയാണെന്നും സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും പിന്തുണ തെൻറ സർക്കാറിനില്ലെന്നും കുമാരസ്വാമി ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ബി.ജെ.പി കുമാരസ്വാമിക്കെതിരെ രംഗത്തു വന്നത്. ഇതിനേക്കാൾ ദുഖകരമായ ഒരു കാര്യമില്ലെന്നും രാജ്യത്തെ ജനാധിപത്യത്തിെൻറ അന്തസ്സു കുറക്കുകയും അധിക്ഷേപിക്കുകയുമാണെന്നും സമ്പിത്ത് പത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.