‘കംബള’ നിയമവിധേയമാക്കല്‍ ബില്‍ കര്‍ണാടക നിയമസഭ പാസാക്കി

ബംഗളൂരു: കര്‍ണാടകയിലെ പരമ്പരാഗത പോത്തോട്ട മത്സരമായ കംബള നിയമവിധേയമാക്കുന്ന ബില്‍ നിയമസഭ പാസാക്കി. 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണ് പാസാക്കിയത്. കാളയോട്ട-കാളവണ്ടി മത്സരവും ഇതോടെ നിയമവിധേയമാകും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി എ. മഞ്ജു അവതരിപ്പിച്ച ബില്ലിനെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പുറമെ ബി.ജെ.പിയും ജനതാദള്‍ എസും അനുകൂലിച്ചു. കംബള സംസ്ഥാനത്തിന്‍െറ പാരമ്പര്യ വിനോദവും സംസ്കാരത്തിന്‍െറ ഭാഗവുമായതിനാല്‍ ഇത് കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ഇത് മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരതയായി കാണാനാവില്ളെന്നും മന്ത്രി പറഞ്ഞു. 

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ എല്ലാ വര്‍ഷവും ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ നടക്കുന്ന കംബളക്കെതിരെ പെറ്റ എന്ന സംഘടന ഹരജി നല്‍കിയതിനെ തുടര്‍ന്ന് ഹൈകോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ കന്നട സംഘടനകള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ജെല്ലിക്കെട്ടിനെതിരെ നല്‍കിയ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ വിധി വരുന്നതുവരെ കാത്തിരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ജെല്ലിക്കെട്ട് നിയമവിധേയമാക്കാന്‍ തമിഴ്നാട് നിയമസഭയില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചതോടെ ഇതിനായി കര്‍ണാടകയിലും ആവശ്യമുയര്‍ന്നിരുന്നു. 

Tags:    
News Summary - Karnataka assembly passes bill to allow 'Kambala'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.