1600 കോടിയുടെ കോവിഡ്​ സാ​മ്പത്തിക പാക്കേജ്​ പ്രഖ്യാപിച്ച്​ കർണാടക; അലക്കുകാർക്കും ബാർബർമാർക്കും ധനസഹായം

ബംഗളൂരു: കോവിഡ്​ രോഗബാധയുടെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ 1600 കോടിയുടെ സാ​മ്പത്തിക പാക്കേജ്​ പ്രഖ്യാപിച്ചു. കൃഷി, ചെറുകിട- ഇടത്തരം വ്യവസായങ്ങൾ, ​ൈകത്തറി, പുഷ്​പകൃഷിക്കാർ, അലക്കുകാർ, ബാർബർമാർ, ഓ​ട്ടോ-ടാക്സി ഡ്രൈവർമാർ തുടങ്ങിയവരെ ലക്ഷ്യം​വെച്ചുള്ളതാണ്​ സാ​മ്പത്തിക പാക്കേജ്​.

പുഷ്​പകൃഷിക്കാർക്ക്​​ ഒരു ഹെക്​ടറിന്​ 25,000 രൂപ ധനസഹായം നൽകും. അലക്കുകാർക്കും ബാർബർമാർക്കും 5000 രൂപ, ഓ​ട്ടോ -ടാക്​സി ഡ്രൈവർമാർക്ക്​ 5000 രൂപയും ഒറ്റത്തവണയായി അനുവദിക്കും. നിർമാണ ​തൊഴിലാളികൾക്ക്​ ആദ്യഘട്ടമായി 3000 രൂപയും പിന്നീട്​ 2000 രൂപയും ലഭ്യമാക്കും.

കോവിഡ്​ 19 കൃഷിക്കാരെ മാത്രമല്ല നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ സകലമേഖലയെയും സാമ്പത്തികമായി പ്രതികൂലമായി ബാധിച്ചെന്നും കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. 60,000 ത്തോളം അലക്കുകാർക്കും 2,30,000 ബാർബർമാർക്കും ഇതി​​െൻറ സഹായം ലഭ്യമാകുമെന്നും മുഖ്യമ​ന്ത്രി പറഞ്ഞു.

കൈത്തറി തൊഴിലാളികൾക്ക്​ ബാങ്ക്​ അക്കൗണ്ടുകളിൽ 2000രൂപ വീതം ഇട്ടുനൽകും. ചെറുകിട, ഇടത്തരം സ്​ഥാപനങ്ങളുടെ രണ്ടുമാസത്തെ വൈദ്യുത നിരക്ക്​ എഴുതിതള്ളും. വലിയ സ്​ഥാപനങ്ങളുടെ രണ്ടു മാസത്തെ വൈദ്യുത നിരക്ക്​ രണ്ടുമാസത്തേക്ക്​ നീട്ടിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിൽ മൂന്നു ജില്ലകളാണ്​ റെഡ്​ സോൺ പട്ടികയിൽ ഉൾപ്പെടുന്നത്​്​. 697 കോവിഡ്​ കേസുകളാണ്​ കർണാടകയിൽ ഇതുവരെ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. 29 മരണവും സ്​ഥിരീകരിച്ചു.

Tags:    
News Summary - Karnataka Announces Rs 1,600-Crore Lockdown Relief -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.