മഹാപഞ്ചായത്ത് ഇന്ന്; കർശന സുരക്ഷയിൽ കർണാൽ, ഇൻറർനെറ്റ് റദ്ദാക്കി

ചണ്ഡീഗഢ്: ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും കർണാലിലെ പൊലീസ് നടപടിക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ മഹാപഞ്ചായത്ത് ഇന്ന് ചേരും. കർണാൽ മിനി സെക്രട്ടേറിയറ്റിന് സമീപമാണ് മഹാപഞ്ചായത്ത് ചേരുന്നത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും പരിപാടിയുമായി മുന്നോട്ടു പോകാനാണ് കിസാൻ മോർച്ചയുടെ തീരുമാനം.

സുരക്ഷക്കായി 80 കമ്പനി പൊലീസിനെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച അർധരാത്രി മുതൽ മേഖലയിൽ ഇൻറർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 28ന് കർഷകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകൾ മഹാപഞ്ചായത്ത് ചേരുന്നത്. ബി.​ജെ.​പി​യു​ടെ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​പി ധ​ങ്ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​വ്യൂ​ഹം ത​ട​​യാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​ർ​ഷ​ക സം​ഘ​ത്തി​ന് നേ​രെ പൊ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ അന്ന് പ​ത്തോ​ളം പേ​ർ​ക്ക്​ ഗുരുതര പ​രി​ക്കേ​റ്റി​രു​ന്നു. പ​രി​ക്കേ​റ്റ സു​ശീ​ൽ കാ​ജ​ൽ എന്ന ക​ർ​ഷൻ പിന്നീട് മരിക്കുകയും ചെയ്തു. ലാ​ത്തി​ച്ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ ര​ക്തം പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളും ത​ല​പ്പാ​വു​ക​ളും ത​ല​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചി​ത്ര​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

കർഷകരുടെ തല തല്ലിപ്പൊളിക്കാൻ ഉത്തരവിട്ട എസ്.പിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. എസ്.പിയെ സ്ഥലംമാറ്റുക മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്. എന്നാൽ, കൊലക്കുറ്റത്തിന് കേസെടുത്ത് സർവീസിൽനിന്ന് പിരിച്ചുവിടണമെന്നാണ് ആവശ്യം.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. യു.പിയിലെ മുസഫർ നഗറിൽ നേരത്തെ മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. രാജസ്ഥാനിൽ 15-ാം തീയതിയും ഛത്തീസ്ഗഢിൽ 28നും മഹാപഞ്ചായത്ത് ചേരാനാണ് തീരുമാനം.

Tags:    
News Summary - Karnal prepares for mahapanchayat; security tightened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.