പശ്ചതിമേഷ്യൻ സംഘർഷം: പ്രതിപക്ഷ ബഹളം, ലോക് സഭ നർത്തിവെച്ചു, രാജ്യസഭയിൽ ഇറങ്ങിപ്പോക്ക് ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പ്രതിപ പക്ഷ ബഹളതതിനിടെ ലോക്സഭ മൂന്ന്മണി വരെ നിർത്തിവെച്ചു. രാജ്യ സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാക്കൾ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷം പ്രതിഷേധം ശക്തമായതോടെ ലോക് സഭ നർത്തവെക്കുകയായിരുന്നു.
രാജ്യസഭയിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർസ്വമേധയാ പ്രസ്താവന നടത്തിയെന്നും ചർച്ച അനുവദിച്ചില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ചർച്ചക്ക് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തിയെന്നും രമേശ് കൂട്ടിച്ചേർത്തു. രാജ്യസഭയിൽ ജയ്ശങ്കർ പ്രസംഗം തുടങ്ങിയ ഉടൻ പ്രതിപക്ഷം ബഹളം തുടങ്ങി. സംഘർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി രാജ്യസഭയെ അറിയിച്ചു. ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സർക്കാർ ഔദ്യോഗിക ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പൗരന്മാരുടെ സുരക്ഷയ്ക്കും ഊർജ സുരക്ഷക്കും മുൻഗണ നൽകുന്നുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി വിമാനങ്ങൾ സജ്ജമാണെന്ന് മന്ത്രി ഉറപ്പുനൽകി. സംഘർഷ മേഖലകളിൽനിന്ന് മടങ്ങിവരാൻ കാത്തിരിക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി വിമാനങ്ങൾ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. പ്രവാസികളുടെ സുരക്ഷയ്ക്കായി വിവിധ രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക സുരക്ഷാ കാബിനറ്റ് യോഗം ചേർന്നതായും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെയും പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ 118 അംഗങ്ങൾ ഒപ്പിട്ടപ്പോൾ സ്പീക്കറിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. അന്ന് തൃണമൂൽ കോൺഗ്രസ് പ്രമേയത്തിൽ ഒപ്പിട്ടിരുന്നില്ല. എന്നാൽ പ്രമേയത്തിന് പിന്തുണ നൽകിയിട്ടുണ്ട്. ബജറ്റ് സമ്മേളനം ഏപ്രിൽ രണ്ടിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.