ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയൻറ് ഇൗ വർഷം തന്നെ പുനഃസ്ഥാപിക്കണമെന്ന് എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ലോക്സഭയിൽ ആവശ്യെപ്പട്ടു. കരിപ്പൂരിലെ റൺവേ നവീകരണ പ്രവൃത്തിക്ക് വേണ്ടിയാണ് 2015ൽ ഹജ്ജ് എംബാർകേഷൻ പോയൻറ് കൊച്ചിയിലേക്ക് മാറ്റിയത്. വലിയ വിമാനങ്ങൾക്കടക്കം ഇറങ്ങാൻ കഴിയുന്ന വിധത്തിൽ കരിപ്പൂരിലെ റൺവേ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
എന്നാൽ, പണി പൂർത്തിയായിട്ടും കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയൻറ് പ്രവർത്തനസജ്ജമാക്കാൻ ഒരു നടപടിയും കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാവുന്നില്ല. കേരളത്തിൽനിന്ന് ഹജ്ജിനു പോകുന്നവരിൽ ഭൂരിഭാഗവും മലബാർ മേഖലയിൽനിന്നുള്ളവരാണെന്നും എം.പിമാർ ലോക്സഭയിൽ പറഞ്ഞു.
വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നൽകിയ കാര്യവും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. കേരളത്തിലെ സാഹചര്യം പരിഗണിച്ച് കൊച്ചിയിലും കോഴിക്കോട്ടും ഹജ്ജ് എംബാർക്കേഷൻ പോയൻറുകൾ അനുവദിക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.