കമൽനാഥ്​ കോൺഗ്രസിൽ തന്നെ; അഭ്യൂഹം തള്ളി പാർട്ടി

ന്യൂഡൽഹി: മുതിർന്ന നേതാവ് കമൽനാഥ് ബി.ജെ.പിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ കോൺഗ്രസ് തള്ളി. വെള്ളിയാഴ്ച അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന ചില പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും അത് നടന്നതുമില്ല. കമൽനാഥിെൻറ കൂടുമാറ്റം ബി.ജെ.പി ബോധപൂർവം നടത്തുന്ന വ്യാജപ്രചാരണമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഒന്നൊന്നായി പാർട്ടി വിടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. എന്നാൽ, മുതിർന്ന പാർലമെേൻററിയനായ കമൽനാഥ് മോശം സാഹചര്യങ്ങളിലൂടെ പാർട്ടി കടന്നുപോയപ്പോഴൊക്കെ തിരിച്ചുവരവിന് വഴിയൊരുക്കാൻ ശ്രമിച്ചയാളാണെന്ന് സുർജേവാല പറഞ്ഞു. 

കോൺഗ്രസ് അധികാരത്തിനു പുറത്തുനിന്ന 1977, 1980, 1999, 2014 കാലത്തെല്ലാം അദ്ദേഹം പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമിച്ചത്. ഒരു നേതാവിെൻറ മഹത്വം വെളിപ്പെടുന്നത് അധികാരത്തിലിരിക്കുേമ്പാഴല്ല, അധികാരത്തിനു പുറത്തുനിൽക്കുേമ്പാഴാണ്. ഇത് കമൽനാഥ് പലവട്ടം തെളിയിച്ചു. ബി.ജെ.പിക്ക് രാഷ്ട്രീയ മൂല്യബോധമില്ല. എതിർപാർട്ടികളിൽനിന്ന് അടർത്താനുള്ള ശ്രമം അവർ എല്ലായ്പ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, കമൽനാഥ് കോൺഗ്രസിൽ തന്നെ -സുർജേവാല പറഞ്ഞു.

തെൻറ സ്ഥാനമാനങ്ങൾ ഉറപ്പിക്കാൻ കമൽനാഥ് കുറച്ചുകാലമായി പാർട്ടിക്കുള്ളിൽ നടത്തുന്ന ശ്രമങ്ങളാണ് കൂടുമാറ്റ വാർത്തകളുടെ ഉറവിടമെന്നാണ് കോൺഗ്രസ് വിശദീകരണത്തിനിടയിൽ ലഭിക്കുന്ന സൂചന. മധ്യപ്രദേശിൽ പി.സി.സി പ്രസിഡൻറ് അരുൺ യാദവിനെ മാറ്റാൻ ഹൈകമാൻഡ് ഒരുങ്ങുകയാണ്. ആ സ്ഥാനം ലഭിക്കണമെന്നാണ് കമൽനാഥിെൻറ ആഗ്രഹം. എന്നാൽ, ജ്യോതിരാദിത്യ സിന്ധ്യയെ പി.സി.സി പ്രസിഡൻറാക്കാനാണ് നേതൃത്വത്തിന് താൽപര്യം.

കമൽനാഥ് 10 മാസം മുമ്പാണ് പഞ്ചാബിെൻറ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനിടയിൽ, ഇന്ദിരാവധത്തെ തുടർന്ന സിഖ്വിരുദ്ധ കലാപത്തിൽ ആരോപിക്കപ്പെടുന്ന കമൽനാഥിെൻറ പങ്ക് രാഷ്ട്രീയ എതിരാളികൾ എടുത്തിേട്ടക്കാമെന്ന സ്ഥിതി വന്നപ്പോഴായിരുന്നു രാജി. ലോക്സഭയിൽ പാർട്ടിയുടെ സഭാനേതാവ് സ്ഥാനം മല്ലികാർജുൻ ഖാർഗെക്കു കൊടുത്തതിലും കമൽനാഥിന് നീരസമുണ്ട്. എന്നാൽ, അത് കാവിയണിയാൻ പ്രേരിപ്പിക്കുമോയെന്ന ചോദ്യം ബാക്കി. ദേശീയ മാധ്യമങ്ങൾ കമൽനാഥിെൻറ കൂടുമാറ്റ അഭ്യൂഹങ്ങൾ ഏറ്റെടുത്തിട്ടില്ല.

Tags:    
News Summary - kamlnath in congress says party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.