Posted On
date_range Updated On
date_range കമലേഷ് തിവാരി വധം: രണ്ടുപേർകൂടി പിടിയിൽ
അഹ്മദാബാദ്: യു.പിയിലെ ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർകൂടി അ റസ്റ്റിൽ. സൂറത്ത് സ്വദേശികളായ അഷ്ഫാഖ് ശൈഖ് (34), മൊയ്നുദ്ദീൻ പത്താൻ (27) എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റിലായത്. ഗുജറാത്ത് -രാജസ്ഥാൻ അതിർത്തിയിലെ ഷംലാജിയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു.
ഒക്ടോബർ 18നാണ് തിവാരി കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം നേപ്പാളിലേക്ക് രക്ഷപ്പെട്ട രണ്ടു പ്രതികളും ഗുജറാത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കേസിൽ അഞ്ചുപേരെ നേരത്തേ അറസ്റ്റ്ചെയ്തിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.