മോദിയെ വിമർശിക്കുന്ന കേന്ദ്രമന്ത്രി ​ജ്യോതിരാദിത്യ സിന്ധ്യ; പഴയ വിഡിയോകൾ ഫേസ്​ബുക്കിൽ പോസ്റ്റ്​ചെയ്​ത്​​ ഹാക്കർമാർ

ന്യൂഡൽഹി: നരേന്ദ്രമോദി മന്ത്രിസഭയിൽ കാബിനറ്റ്​ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തതിന്​ പിന്നാലെ കേന്ദ്ര വ്യോമയാന മ​​ന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്​തു. നേരത്തേ, കോൺഗ്രസിലായിരുന്നപ്പോൾ മോദി സർക്കാറിനെയും അതിന്‍റെ നയങ്ങളെയും വിമർശിക്കുന്ന സിന്ധ്യയുടെ പഴയ വിഡിയോകൾ അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്യുകയായിരുന്നു ഹാക്കർമാർ.

സിന്ധ്യയു​െട സമൂഹ മാധ്യമ ടീം പ്രശ്​നം കണ്ടെത്തുകയും ഉടൻ തന്നെ പഴയ വിഡിയോകൾ നീക്കം ചെയ്യുകയും അക്കൗണ്ട്​ പുനസ്​ഥാപിക്കുകയുമായിരുന്നു. സംഭവത്തിൽ രമേശ്​ അഗർവാൾ എം.എൽ.എയുടെ പരാതിയിൽ ഗ്വാളിയാർ പൊലീസ്​ ഐ.ടി നിയമപ്രകാരം ​കേസ്​ രജിസ്റ്റർ ചെയ്​ത്​ അ​േന്വഷണം ആരംഭിച്ചു.


ബുധനാഴ്ചയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയു​െട സത്യപ്രതിജ്ഞ. കോൺഗ്രസ്​ വൃത്തങ്ങളെ ഞെട്ടിച്ചായിരുന്നു നേരത്തേ സിന്ധ്യയ​ു​െട കൂടുമാറ്റം. മധ്യപ്രദേശിൽ കമൽനാഥ്​ സർക്കാറിനെ താഴെയിറക്കി 22ഓളം എം.എൽ.എമാരുമായായിരുന്നു സിന്ധ്യയു​െട ബി.ജെ.പിയിലേക്കുള്ള​ ചേ​േക്കറൽ. തുടർന്ന്​ ബി.ജെ.പിയുടെ നേതൃത്വത്തിൽ ശിവ്​രാജ്​ സിങ്​ ചൗഹാൻ സർക്കാർ ഹിന്ദി ഹൃദയഭൂമിയിൽ അധികാരത്തിലേറി. ഇതിനുപിന്നാലെയാണ്​ സിന്ധ്യക്ക്​ മോദി കാബിനറ്റിലെ കേന്ദ്രമന്ത്രി സ്​ഥാനം.

Tags:    
News Summary - Jyotiraditya Scindia's Facebook account hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.