ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മക്കും കോവിഡ്​

ന്യൂഡൽഹി: ബി.ജെ.പി നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മക്കും കോവിഡ്​ 19 സ്​ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഇരുവരെയു​ം ചൊവ്വാഴ്​ചയാണ്​ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തൊണ്ടവേദനയും പനിയും കാരണം ജ്യോതിരാദിത്യ സിന്ധ്യയെയും മാതാവ്​ മാധവി രാജെ സിന്ധ്യയെയും ഡൽഹിയിൽ സാകേതിലുള്ള മാക്​സ്​ സൂപ്പർ സെപെഷാലിറ്റി ഹോസ്​പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു​. തുടർന്ന്​ നടത്തിയ കോവിഡ്​ 19 നിർണയ പരിശോധനയിൽ രോഗബാധ സ്​ഥിരീകരിക്കുകയായിരുന്നുവെന്ന്​ ‘ഇന്ത്യാടുഡേ’ റിപ്പോർട്ട്​ ചെയ്​തു.

കോൺഗ്രസി​​െൻറ ദേശീയ നേതാവായിരുന്ന ജ്യോതിരാദിത്യ ഈയിടെയാണ്​ പാർട്ടിവിട്ട്​ ബി.ജെ.പിയിൽ ചേക്കേറിയത്​. തനിക്കൊപ്പമുള്ള 22 എം.എൽ.എമാരെ രാജിവെപ്പിച്ച്​ മധ്യപ്രദേശിലെ കോൺഗ്രസ്​ സർക്കാറിനെ അട്ടിമറിച്ച സിന്ധ്യ അടുത്ത്​ നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.​െജ.പി സ്​ഥാനാർഥിയായി മത്സരിക്കുന്നുണ്ട്​. അതിനുള്ള ഒരുക്കങ്ങൾക്കിടയിലാണ്​ കോവിഡ്​ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്​. നേരത്തേ, കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബി.ജെ.പി വക്​താവ്​ സംബിത്​ പത്ര തിങ്കളാഴ്​ച ആ​ശുപത്രി വിട്ടിരുന്നു.

Tags:    
News Summary - Jyotiraditya Scindia and mother test positive for coronavirus, admitted to Delhi hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.