ജസ്റ്റിസ് ഹരിപരന്താമന്‍ കൈകാര്യംചെയ്തു; തീവ്രനിലപാടുകാര്‍ പിരിഞ്ഞു

ചെന്നൈ: നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചിട്ടും നിരവധി സംശയങ്ങളുമായി ചെന്നൈ മറീനയില്‍ പിരിഞ്ഞുപോകാതിരുന്ന ആയിരങ്ങളെ പിരിച്ചുവിട്ടത്  മദ്രാസ് ഹൈകോടതി റിട്ട. ജസ്റ്റിസ് ഹരിപരന്താമന്‍െറ പ്രസംഗം. ഒരു പകല്‍ മുഴുവന്‍ നീണ്ട സംഘര്‍ഷാവസ്ഥക്കൊടുവില്‍ വൈകുന്നേരം 4.30ഓടെയാണ് പൊലീസ് സാന്നിധ്യത്തില്‍ മറീനയില്‍ യുവജന വിദ്യാര്‍ഥി കൂട്ടായ്മയെ അഭിസംബോധന ചെയ്തത്. നിലവില്‍വരുന്ന നിയമം സുപ്രീംകോടതിക്കും റദ്ദാക്കാനാകില്ളെന്ന് വിവിധ സംസ്ഥാന കേസുകളുടെ ചരിത്രം ചൂണ്ടിക്കാട്ടി വിശദീകരിച്ചു.

പ്രസംഗം തടസ്സപ്പെടുത്തി വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. സംശയങ്ങള്‍ക്കെല്ലം നിയമം നിരത്തിയുള്ള മറുപടിയില്‍ വിദ്യാര്‍ഥികള്‍ തൃപ്തരായി. നിങ്ങളോടൊപ്പം ഞാനുമുണ്ടെന്ന് പറഞ്ഞ് എന്‍െറ പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ സമാധാനപരമായി പിരിഞ്ഞുപോകണമെന്നുകൂടി അഭ്യര്‍ഥന നടത്തി. ഏഴുമണിയോടെ വീട്ടമ്മമാരും പെണ്‍കുട്ടികളും ഉള്‍പ്പെട്ട സമരക്കാര്‍ സമരത്തിന്‍െറ ദേശീയ കേന്ദ്രമായ മറീന വിട്ടു.

സമരക്കാരെ പിരിച്ചുവിടാനുള്ള പൊലീസിന്‍െറ പലതലത്തിലുള്ള ശ്രമങ്ങള്‍  പരാജയപ്പെട്ടതോടെയാണ് മുന്‍ ന്യായാധിപന്‍ നേരിട്ടത്തെിയത്. ഗവര്‍ണര്‍, സംസ്ഥാന സര്‍ക്കാര്‍, മുന്‍നിര നടന്മാരായ രജനികാന്ത്, കമല്‍ ഹാസന്‍, സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന നടന്‍ രാഘവ ലോറന്‍സ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭ്യര്‍ഥന വിദ്യാര്‍ഥികള്‍ തള്ളിയിരുന്നു. തമിഴ് നിലപാടുള്ള സംഘടനകളുമായി നല്ലബന്ധം പുലര്‍ത്തുന്ന ജസ്റ്റിസ് ഹരിപരന്താമന്‍ സര്‍വസമ്മതനാണ്.

തമിഴ് ഈഴം സംഘടനകളുടെ വേദികളിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം.  സര്‍ക്കാര്‍ നടപടിയുണ്ടായിട്ടും പിരിഞ്ഞുപോകാതിരുന്നവര്‍ സീമാന്‍െറ നാം തമിഴര്‍ കക്ഷി, തുടങ്ങിയ തീവ്രതമിഴ് നിലപാടുമായി അനുഭാവമുള്ളവരാണെന്ന് പ്രചാരണമുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് റിമാന്‍ഡിലായിരുന്ന സീമാന് ജാമ്യം നല്‍കിയത് ജസ്റ്റിസ് ഹരിപരന്താമനായിരുന്നു. രാജീവ്ഗാന്ധി പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. 

Tags:    
News Summary - justice-hariparanthaman.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.