ന്യൂഡൽഹി: ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് ജെ.എസ് ഖെഹാർ വിരമിക്കുന്ന ഒഴിവിലാണ് സുപ്രീംകോടതിയുടെ 45ാം ചീഫ് ജസ്റ്റിസായി മിശ്രയെത്തുക. മിശ്രയെ ചീഫ് ജസ്റ്റിസായി ജെ.എസ് ഖെഹാർ നേരത്തെ ശിപാർശ ചെയ്തിരുന്നു.
1953ൽ ജനിച്ച ദീപക് മിശ്ര 1977ലാണ് വക്കീലായി പരിശീലനം ആരംഭിക്കുന്നത്. ഭരണഘടന, സിവിൽ, ക്രിമിനൽ, വിൽപന നികുതി സംബന്ധിച്ച കേസുകളെല്ലാം അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ സ്ഫോടന കേസിലെ പ്രതിയായ യാക്കൂബ് മേമൻ സമർപ്പിച്ച ഹരജി തള്ളിയ ഹൈകോടതി ബെഞ്ചിലും മിശ്ര അംഗമായിരുന്നു. സംവരണം സംബന്ധിച്ച കേസുകളിലും നിർണായ വിധികൾ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.