വിരമിക്കുന്നതിന് മുമ്പ് തെൻറ മറ്റൊരു വിധികൂടി റദ്ദാക്കാൻ ആഗ്രഹിക്കുന്നില്ല^ ജസ്റ്റിസ് ചെലമേശ്വർ
ഡല്‍ഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിെൻറ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. വിരമിക്കുന്നതിന് മുമ്പ് തെൻറ മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചെലമേശ്വര്‍ ഹരജി പരിഗണിക്കാൻ വിസമ്മതിച്ചത്.
നിയമവ്യവസ്ഥയുടെ സുതാര്യതക്കായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ പരമാധികാരം മുതിര്‍ന്ന ജഡ്ജിമാരുമായി പങ്കിടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും പ്രശാന്ത് ഭൂഷെൻറ പിതാവുമായ ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച ഹരജിയാണ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ മുമ്പ് മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് തെൻറ വിധി റദ്ദാക്കിയത് സൂചിപ്പിച്ചുകൊണ്ട് ചെലമേശ്വർ ഹരജി പരിഗണിക്കുന്നതിൽ നിന്നും പിൻമാറുകയായിരുന്നു.
കേസിൽ പ്രശാന്ത് ഭൂഷനാണ് കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് അല്ലാതെ മറ്റൊരു ജഡ്ജി കേസ് പരിഗണിക്കമെന്നായിരുന്നു പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടത്. ‘‘താങ്കൾക്ക് എെൻറ പ്രയാസങ്ങൾ അറിയാം, വിരമിക്കാൻ കുറച്ചു ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഇൗ കേസ് പരിഗണിക്കാനാവില്ല’ എന്ന് ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി. 24 മണിക്കൂറിനകം താൻ പുറപ്പെടുവിച്ച ഒരു വിധികൂടി റദ്ദാക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരജി പരിഗണിക്കാന്‍ ചെലമേശ്വര്‍ വിസമ്മതിച്ചതോടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വിഷയം ഉന്നയിച്ചു. തുടര്‍ന്ന് ഹരജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ജനുവരിയിൽ ജസ്റ്റിസ് ചെലമേശ്വർ ഉൾപ്പെടെയുള്ള നാല് മുതിര്‍ന്ന ജസ്റ്റിസുമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാർത്താസമ്മേളനം നടത്തിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.