ന്യൂഡൽഹി: ഡൽഹി- മഥുര ട്രെയിനിൽ ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ മുതിർന്ന സർക്കാർ അഭിഭാഷകൻ സഹായിക്കുന്നുവെന്ന് ജഡ്ജി. ഫരീദാബാദ് അഡീഷനൽ സെഷൻ ജഡ്ജി െെവ.എസ്. റാത്തോറാണ് 16കാരൻ ജുനൈദ് ഖാൻ െകാല്ലപ്പെട്ട കേസിൽ ഗുരുതര പരാമർശവുമായി രംഗത്തുവന്നത്. കേസിൽ വാദം കേൾക്കവേ ഒക്ടോബർ 25ന് പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് വിചാരണ കോടതി ജഡ്ജി ഹരിയാന അഡീഷനൽ അഡ്വക്കറ്റ് ജനറൽ നവീൻ കൗഷികിെനതിരെ തിരിഞ്ഞത്.
ഒക്ടോബർ 24, 25 തീയതികളിൽ നടന്ന വാദത്തിനിടെ രണ്ട് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള ചോദ്യങ്ങള്‍ നവീൻ കൗഷിക് മുഖ്യപ്രതിയായ നരേഷ് കുമാറിെൻറ അഭിഭാഷകര്‍ക്ക് പറഞ്ഞുകൊടുത്തതായാണ് ഉത്തരവിൽ പരാമ ർശിച്ചിട്ടുള്ളത്. നവീന്‍ കൗഷികിനെതിരെ നടപടിയെടുക്കാൻ സർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹരിയാന-പഞ്ചാബ് ഹൈകോടതിക്കും കൂടാതെ, ഹരിയാന എ.ജി, ഹരിയാന-പഞ്ചാബ് ബാർകൗൺസിൽ തുടങ്ങിയവർക്കും അദ്ദേഹം കത്തയച്ചു.
നവീൻ കൗഷികിെൻറ ഭാഗത്തുനിന്നുണ്ടായത് നീതി ധർമത്തിനും അഭിഭാഷക തൊഴിൽവൃത്തിക്കും ഒരിക്കലും നിരക്കാത്തതാണ്.
അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ പദവി വഹിക്കുന്ന നവീന്‍ കൗശിക്കിെൻറ പ്രവര്‍ത്തനം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുക. ന്യൂനപക്ഷ സമുദായത്തിലെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ട്രെയിനിലെ സീറ്റിെൻറ പേരിൽ ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട ആളുകൾ അവരുടെ മതെത്ത നിന്ദിച്ചശേഷം കൊലപ്പെടുത്തി എന്ന അതീവ ഗൗരമുള്ള കേസാണിതെന്നു പറഞ്ഞ ജഡ്ജി, നവീന്‍ കൗശികിെൻറ നടപടി ജുനൈദിെൻറ കുടുംബത്തിന് അരക്ഷിതത്വമാണ് നല്‍കുകയെന്നും വ്യക്തമാക്കി. കേസിൽനിന്ന് പിന്മാറാൻ ജുനൈദിെൻറ കുടുംബത്തെ ഹരിയാനയിലെ ഖാപ് പഞ്ചായത്ത്് സമ്മർദം ചെലുത്തി ഭിഷണിെപ്പടുത്തിയതായും കഴിഞ്ഞ ദിവസം പിതാവ് ജലാലുദ്ദീൻ ആരോപിച്ചിരുന്നു.
ചെറിയപെരുന്നാളിന് പുതുവസ്ത്രങ്ങൾ വാങ്ങി ഡൽഹിയിൽനിന്ന് വല്ലഭ്ഗഢിലുള്ള വിട്ടിലേക്ക് മടങ്ങുേമ്പാഴായിരുന്നു ജുനൈദിനും സഹോദരങ്ങൾക്കും നേരെ ആക്രമണമുണ്ടായത്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഡൽഹി സർക്കാർ ഉദ്യോഗസ്ഥർക്ക് ദിവസങ്ങൾക്കുള്ളിലാണ് ജ്യാമം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.