ബാങ്ക് വിളി നിരോധനത്തിനുള്ള ഹരജി തള്ളിയ വിധി സ്വാഗതാർഹം -ജമാഅത്ത്

ന്യൂഡൽഹി: 10 മിനിറ്റ് നേരത്തെ ബാങ്ക് വിളി ശബ്ദ മലിനീകരണമല്ലെന്ന് വ്യക്തമാക്കി ബാങ്ക് വിളി നിരോധനത്തിനായുള്ള പൊതുതാൽപര്യ ഹരജി തള്ളിയ ഗുജറാത്ത് ഹൈകോടതി വിധി ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സ്വാഗതം ചെയ്തു. ഹരജി തീർത്തും തെറ്റിദ്ധാരണജനകമാണെന്ന ചീഫ് ജസ്റ്റിസ് സുനിത അഗർവാളും ജസ്റ്റിസ് അനിരുദ്ധ മായീയും അടങ്ങുന്ന ഗുജറാത്ത് ഹൈകോടതി ബെഞ്ചിന്റെ നിലപാടിനോട് പൂർണമായും യോജിക്കുകയാണെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് പ്രസ്താവനയിൽ വ്യക്തമാക്കി.

ബാങ്ക് വിളി ശബ്ദമലിനീകരണമാകുന്നത് എങ്ങിനെയെന്ന് മനസിലാകുന്നില്ലെന്നും അങ്ങിനെയെങ്കിൽ പുലർച്ചെ മൂന്നു മണിക്ക് ക്ഷേത്രങ്ങളിൽനിന്നുള്ള ‘ആരതി’യും ശബ്ദ മലിനീകരണമാകില്ലേ എന്നും ചോദിച്ചാണ് ബെഞ്ച് ഹരജി തള്ളിയത്. മറ്റു മതാനുഷ്ഠാനങ്ങളിൽനിന്നുണ്ടാകുന്ന ശബ്ദവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ നേരത്തുള്ള ബാങ്ക് വിളി ശബ്ദ മലിനീകരണമുണ്ടാക്കുകയും ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യുന്നുവെന്ന വാദം വിരോധാഭാസമാണെന്ന് ജമാഅത്ത് കുറ്റപ്പെടുത്തി.

Tags:    
News Summary - Judgment dismissing petition to ban bank calls welcome -Jamaat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.