‘വിധി ഇംഗ്ലീഷിലാണ്​,​ ഞങ്ങളുടെ കുറ്റമല്ല’- പാക്​ ട്വീറ്റിനെ പരിഹസിച്ച്​ ഗിരിരാജ്​ സിങ്​

ന്യൂഡൽഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്താന് വന്‍ വിജയം നേടാനായെന്ന് അഭ ിപ്രായപ്പെട്ട പാക് സര്‍ക്കാറി​​െൻറ ട്വീറ്റിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. വിധി ഇംഗ്ലീഷിലാണെന് നും അത്​​ അറിയാത്തത്​ തങ്ങളുടെ കുറ്റമല്ല എന്നായിരുന്നു ഗിരിരാജ്​ സിങ്ങി​​െൻറ പരിഹാസം.

കോടതിയുടെ വിധി വന്നതിനു പിന്നാലെയാണ്, പാകിസ്താന് വന്‍ വിജയം നേടാനായെന്ന് പാക് സര്‍ക്കാരി​​െൻറ ഔദ്യോഗിക പേജില്‍ ട്വീറ്റ് വന്നത്. കുല്‍ഭൂഷണെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ ആവശ്യം കോടതി തള്ളിയെന്നും ഇത് പാകിസ്താന് വന്‍ വിജയമാണെന്നുമായിരുന്നു ട്വീറ്റ്.
‘‘അത്​ ഞങ്ങളുടെ കുറ്റമല്ല, വിധി പ്രസ്​താവിച്ചത്​ ഇംഗ്ലീഷിലായിപ്പോയി’’ എന്നായിരുന്നു ഗിരിരാജ്​ സിങ്ങി​​െൻറ മറുപടി ട്വീറ്റ്​.

ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച്​ പാ​കി​സ്​​താ​ൻ സൈ​നി​ക കോ​ട​തി ജാ​ദ​വി​ന്​ വി​ധി​ച്ച വ​ധ​ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെന്നാണ്​ ഐ.​സി.​ജെ ഉ​ത്ത​ര​വി​ട്ടത്​. ജാ​ദ​വി​ന്​ ന​യ​ത​ന്ത്ര​ത​ല സ​ഹാ​യ​ത്തി​ന്​ അ​നു​മ​തി ന​ൽ​ക​ണമെന്നും കോടതി ഉത്തരിട്ടിരുന്നു.

ജാദവി​​െൻറ കാര്യത്തില്‍ പാകിസ്​താന്‍ വിയന്ന ഉടമ്പടി പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്‍കാന്‍ കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് അന്താരാഷ്ട്ര കോടതി നിര്‍ദേശിക്കുകയായിരുന്നു.

Tags:    
News Summary - "Judgment Delivered In English": Giriraj Singh Mocks Pakistan- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.