'ബി.ജെ.പിയുടെ മോശം സമീപനമാണ് കോൺഗ്രസിൽ എത്തിച്ചത്’; രാഹുലിനെ കണ്ട് ജഗദീഷ് ഷെട്ടർ

ബംഗളൂരു: ബി.ജെ.പിയുടെ മോശം സമീപനം കാരണമാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതെന്ന് ബി.ജെ.പി മുൻ നേതാവ് ജഗദീഷ് ഷെട്ടർ. കോൺഗ്രസിൽ ചേർന്നതിനു ശേഷം രാഹുൽ ഗാന്ധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഷെട്ടറുടെ പ്രതികരണം.

എല്ലാവർക്കും അറയാവുന്നതുപോലെ ബി.ജെ.പിയുടെ മോശം സമീപനമാണ് കോൺഗ്രസിലേക്ക് വരാൻ പ്രേരിപ്പിച്ചത്. പാർട്ടി നേതാവായ രാഹുലുമായി ഒരുപാട് പ്രശ്നങ്ങൾ സംസാരിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെട്ടർ പറഞ്ഞു. കർണാടകയിൽ അഞ്ചു വർഷം ബി.ജെ.പി സർക്കാർ പൂർത്തിയാക്കി. എന്നാൽ മുതിർന്നവർക്ക് മോശം സമീപനമാണ് അവരിൽ നിന്ന് ലഭിക്കുന്നത്. നിക്ഷിപ്ത താൽപര്യമുള്ള ചിലർ കർണാടകയിലെ ബി.ജെ.പിയെയും സർക്കാറിനെയും നിയന്ത്രിക്കുകയാണെന്നും ഷെട്ടർ ആരോപിച്ചു.

നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഹുബ്ലി-ധാർവാഡ്-സെൻട്രൽ അസംബ്ലി മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നതിന് ഷെട്ടർ പത്രിക സമർപ്പിച്ചിരുന്നു. കർണാടകയിലെ ഭരണകക്ഷിയായ ബി.ജെ.പി വിട്ട് ഒരാഴ്ചയ്ക്കുള്ളിൽ കോൺഗ്രസിൽ ചേരുന്ന ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള രണ്ടാമത്തെ മുതിർന്ന നേതാവാണ് ജഗദീഷ് ഷെട്ടർ. നേരത്തെ കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി കോൺഗ്രസിൽ ചേർന്നിരുന്നു.

ബി.ജെ.പി നേതാവ് മഹേഷ് തേങ്കിൻങ്കൈ ആയിരിക്കും തിരഞ്ഞെടുപ്പിൽ ഷെട്ടറിന്റെ എതിരാളി.

Tags:    
News Summary - Joined Congress because of BJP's ill-treatment: Jagadish Shettar after first meeting with Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.