നജീബ്​ തിരോധാനം: സി.ബി.​െഎ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തു

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി നജീബിനെ കാണാതായ സംഭവത്തിൽ ഡൽഹി ഹൈകോടതി ഇടപെടലിനെ തുടർന്ന്​ അന്വേഷണം തുടങ്ങിയ സി.ബി.​െഎ പ്രഥമ വിവര റിപ്പോർട്ട്​ രജിസ്​റ്റർ ചെയ്​തു. മാസങ്ങളോളം ഡൽഹി ​പൊലീസ്​ അന്വേഷിച്ചിട്ടും പരാജയമായതിനെ തുടർന്ന്​ മാതാവ്​ ഫാത്തിമ നഫീസ്​ ഡൽഹി ​ഹൈകോടതിയെ സമീപിച്ചതോടെയാണ്​​ ​അന്വേഷണം സി.ബി.​െഎക്കു കൈമാറിയത്​.

എം.എസ്​സി ബയോടെക്​നോളജി വിദ്യാർഥിയായിരുന്ന നജീബിനെ ഒക്​ടോബർ 15നാണ്​ കാണാതായത്​. ഹോസ്​റ്റലിൽ അന്നു രാത്രി എ.ബി.വി.പി പ്രവർത്തകരുമായി സംഘട്ടനമുണ്ടായിരുന്നതായി പരാതിയുണ്ടായിരുന്നു.

Tags:    
News Summary - jnu student najeeb missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.