ജെ​എ​ന്‍-1 കോ​വി​ഡ് ഉ​പ​വ​ക​ഭേ​ദം ഗോ​വ​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും

ന്യൂ​ഡ​ല്‍​ഹി: ജെ​എ​ന്‍-1 കോ​വി​ഡ് ഉ​പ​വ​ക​ഭേ​ദം മ​ഹാ​രാ​ഷ്ട്ര​യി​ലും ഗോ​വ​യി​ലും ക​ണ്ടെ​ത്തി. ഗോ​വ​യി​ല്‍ ച​ല​ച്ചി​ത്ര മേ​ള​യ്ക്കു​ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് കേ​സു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. 19 കേ​സു​ക​ളാ​ണ് നി​ല​വി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. എന്നാൽ, ഇതിൽ ആശങ്കപ്പെടാനില്ലെന്നും എല്ലാ രോഗികളും ഇതിനകം ഏഴ് ദിവസം പൂർത്തിയാക്കിയെന്നും മറ്റ് സജീവ കേസുകൾ സംസ്ഥാനത്തില്ലെന്നും സംസ്ഥാന എപ്പിഡെമിയോളജിസ്റ്റ് ഡോ പ്രശാന്ത് സൂര്യവംശി അറിയിച്ചു.

കേ​ര​ള​ത്തി​ല്‍ നേ​ര​ത്തെ ക​ണ്ടെ​ത്തി​യ കോവി​ഡ് ഉ​പ​വ​ക​ഭേ​ദ​മാ​യ ജെ​എ​ന്‍-1 ആ​ണ് ഗോ​വ​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗം ഇന്ന് നടക്കും. രാ​വി​ലെ 10നാ​ണ് യോ​ഗം. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തിനാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം നി​ര്‍​ദേ​ശി​ക്കും.​ രാ​ജ്യ​ത്തെ ആ​ക്ടീ​വ് കേ​സു​ക​ളി​ല്‍ 88 ശ​ത​മാ​ന​വും നി​ല​വി​ല്‍ കേ​ര​ള​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്ത് സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ര​ളം കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും.

Tags:    
News Summary - JN-1 covid subspecies in Goa and Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.