ഹർസിമ്രത് കൗർ, ജിഗ്നേഷ് മേവാനി, രൺദീപ് സിങ് സുർജേവാല, ദിഗ് വിജയ് സിങ് എന്നിവർക്ക് കോവിഡ്

ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ, ദലിത് ആക്ടിവിസ്റ്റും ഗുജറാത്തിൽനിന്നുള്ള എം.എൽ.എയുമായ ജിഗ്നേഷ് മേവാനി, എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു.

നാലു പേരും ട്വിറ്ററിലൂടെയാണ് കോവിഡ് ബാധിച്ച വിവരം അറിയിച്ചത്. ചെറിയ ലക്ഷണങ്ങളോടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളില്ലെന്നും എല്ലാവരും മാസ്ക് ധരിക്കണമെന്നും ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു. താനുമായി ബന്ധപ്പെട്ടവർ ക്വാറൻറീനിൽ പോകണമെന്ന് രൺദീപ് സിങ് സുർജേവാല ട്വീറ്റിൽ അറിയിച്ചു. ഡൽഹിയിലെ വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ സിങ് പറഞ്ഞു.

അതിനിടെ, രാജ്യത്ത് 2,17,353 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ ​ കോവിഡ്​ ബാധിച്ചത്​. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,69,743 ആയി. 1185 മരണവും സ്​ഥിരീകരിച്ചു. മരണ സംഖ്യ 1,74,308 ആയും ഉയർന്നു.

മഹാരാഷ്​ട്ര, ഉത്തർ​പ്രദേശ്​, ഗുജറാത്ത്​ സംസ്​ഥാനങ്ങളിലാണ്​ രോഗവ്യാപനം രൂക്ഷം. ഓക്​സിജൻ ക്ഷാമവും കിടക്ക സൗകര്യം ഇല്ലാത്തതും കൂടുതൽ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​.





Tags:    
News Summary - Jignesh Mevani Digvijaya Singh Harsimrat Kaur Badal Randeep Singh Surjewala tested positive for Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.