ന്യൂഡൽഹി: ഝാർഖണ്ഡിലെ ലത്തീഹാറിൽ കാലിക്കച്ചവടക്കാരനായ മസ്ലൂം അൻസാരിയെയും (32) മ കൻ ഇംതിയാസ് ഖാനെയും (11) തല്ലിക്കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ കേസിൽ എട്ട് സംഘ്പരി വാർ പ്രവർത്തകരും കുറ്റക്കാരാണെന്ന് വിചാരണ കോടതി. സംഘ്പരിവാറിെൻറ നിയന്ത്രണത ്തിലുള്ള ഗോരക്ഷാദൾ അംഗങ്ങളായ അരുൺ സാഹു, വിശാൽ തിവാരി, മിഥിലേഷ് കുമാർ, സഹദേവ് സ ോനി, മനോജ് സാഹു, പ്രമോദ് സാഹു, അവധേശ് സാഹു, മനോജ് കുമാർ എന്നിവർ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും കുറ്റക്കാരാണെന്നാണ് ലത്തീഹാർ അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി റാഷികേഷ് കുമാർ വിധിച്ചത്. ജയിലിലേക്ക് മാറ്റിയ എട്ടു പ്രതികൾക്കുമുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും.
2016 മാർച്ച് 18ന് ലത്തീഹാർ ജില്ലയിലെ ഝാബർ ഗ്രാമത്തിലാണ് പശുവിെൻറ പേരിൽ രാജ്യത്തെ നടുക്കിയ ഇരട്ടക്കൊല അരങ്ങേറിയത്. കാലിക്കച്ചവടക്കാരനായ മസ്ലൂം അൻസാരിയെയും മകൻ ഇംതിയാസ് ഖാനെയും ഗോരക്ഷാദൾ പ്രവർത്തകർ തല്ലിക്കൊന്ന് മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പൂർത്തിയാക്കാതെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അതിജീവിച്ചാണ് കേസ് അവസാനത്തിലെത്തിയത്. ഇതേതുടർന്ന് കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. ഗ്രാമങ്ങളിൽനിന്ന് കാലികളെ വാങ്ങി ചന്തയിൽ കൊണ്ടുപോയി വിറ്റ് ഉപജീവനം നടത്തുന്ന ചെറുകിട കച്ചവടക്കാരനായിരുന്നു മസ്ലൂം.
കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പ് ഗോരക്ഷാദളുകാർ ഇയാളുടെ പക്കൽനിന്ന് എട്ട് കാളകളെ പിടിച്ച് തിരിച്ചുനൽകാൻ 20,000 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കാലികളെ വാങ്ങിയതിെൻറ രസീത് നൽകിയതോടെ വിട്ടയച്ചു. ഇതു കഴിഞ്ഞ് ആഴ്ചകൾക്കു ശേഷമാണ് ചന്തയിലേക്ക് പോകുകയായിരുന്ന അൻസാരിയെയും മകനെയും പിടികൂടി തല്ലിക്കൊന്ന് കാളകളെ കെട്ടാൻ ഉപയോഗിച്ചിരുന്ന കയറിൽ മരത്തിൽ കെട്ടിത്തൂക്കിയത്. തുടർന്ന് മസ്ലൂമിെൻറ കാളകളെ മോഷ്ടിക്കുകയും ചെയ്തു. മോഷ്ടിച്ച കാളകളെ ഒരു പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തിരുന്നു.
ഇരുവരുടെയും കുടെയുണ്ടായിരുന്ന മുനവ്വർ അൻസാരി, ആസാദ് ഖാൻ, നിസാമുദ്ദീൻ ഖാൻ എന്നിവർ കൊലപാതകത്തിെൻറ ദൃക്സാക്ഷികൾ എന്ന നിലയിൽ കേസിലെ നിർണായക തെളിവായി മാറി. അക്രമികളിൽനിന്ന് രക്ഷപ്പെടാൻ ചെടികൾക്കിടയിൽ ഒളിച്ചുനിന്ന അവർ പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു. പശുവിെൻറ പേരിൽ മനുഷ്യരെ തല്ലിക്കൊന്ന സംഭവത്തിൽ സംഘ് പരിവാർ പ്രവർത്തകർ ശിക്ഷിക്കപ്പെടുന്ന ഝാർഖണ്ഡിലെ രണ്ടാമത്തെ കേസാണ് ലത്തീഹാറിലേത്. രാംഗഢ് കൊലയിലും സംഘ്പരിവാർ പ്രവർത്തകർ ശിക്ഷിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.