ജെ.ഇ.ഇ പരീക്ഷയിൽ 99.8% നേടിയ റാങ്ക്​ ജേതാവും പിതാവും​ അറസ്​റ്റിൽ

ഗുവാഹത്തി​: അഖിലേന്ത്യ എൻജിനീയറിങ്​ പ്രവേശന പരീക്ഷയിൽ (ജെ.ഇ.ഇ -മെയിൻ) 99.8 ശതമാനം മാർക്ക്​ നേടി അസമിൽ ഒന്നാം സ്​ഥാനം നേടിയ വിദ്യാർഥിയെയും പിതാവിനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. നീൽ നക്ഷത്ര ദാസ്​, പിതാവ്​ ഡോ. ​ജ്യോതിർമയി ദാസ്​ എന്നിവരാണ്​ ആൾമാറാട്ടത്തിന്​ അറസ്​റ്റിലായത്​​.

ഈ വർഷം നടന്ന പരീക്ഷയിലാണ്​ സംഭവം. സെൻററിൽ പ്രവേശിച്ച വിദ്യാർഥി പേരും റോൾ നമ്പറും എഴുതിയ ശേഷം പുറത്തു കടക്കുകയായിരുന്നു. തുടർന്ന്​ മറ്റൊരാളാണ്​ പരീക്ഷ എഴുതിയതെന്നാണ്​ പൊലീസി​െൻറ കണ്ടെത്തൽ. പരീക്ഷ സെൻററിലെ ഇൻവിജിലേറ്റർ ഉൾപ്പെടെയുള്ളവരുടെ സഹായം ഇതിനായി ലഭിച്ചതായും സംശയിക്കുന്നുണ്ട്​. സെൻറർ ജീവനക്കാരായ മൂന്നു പേരെ അറസ്​റ്റുചെയ്​തു. സെൻറർ സീൽ ചെയ്​ത പൊലീസ്​, അധികൃതർക്ക്​ ഹാജരാകാൻ നോട്ടീസ്​ നൽകിയിട്ടുണ്ട്​.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെ​ട്ടതായി സംശയിക്കുന്നു​ണ്ടെന്ന്​ ഗുവാഹത്തി പൊലീസ്​ കമീഷണർ എം.പി ഗുപ്​ത പറഞ്ഞു. മിത്ര ദേവ്​ ശർമ എന്നയാളുടെ പരാതിയിൽ കഴിഞ്ഞ ആഴ്​ചയാണ്​ ആസറ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ഉയർന്ന റാങ്ക്​ നേടാൻ പ്രതികൾ തട്ടിപ്പ്​ നടത്തിയെന്നായിരുന്നു ഇയാളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട ഫോൺ കോൾ വിവരങ്ങളും വാട്​സാപ്പ്​ ചാറ്റുകളും ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തുടർന്ന്​ നടന്ന അ​ന്വേഷണത്തിലാണ് രാജ്യത്തെ ഞെട്ടിച്ച​ വൻ തട്ടിപ്പ്​ പുറത്തായത്​.

Tags:    
News Summary - JEE exam Rank winner and father arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.