17,000 കുട്ടികൾ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയില്ല

ന്യൂഡൽഹി: ഞായറാഴ്ച രാജ്യത്തെ 573 കേന്ദ്രങ്ങളിലായി നടന്ന  ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ 17000ത്തോളം കുട്ടികൾ എഴുതിയില്ല. പരീക്ഷക്ക്ുവേണ്ടി രജിസ്റ്റർ ചെയ്തത് 1,64,822 കുട്ടികളായിരുന്നു. ഇതിൽ 7,326 കുട്ടികൾ ഫസ്റ്റ് പേപ്പറും 9,731 കുട്ടികൾ സെക്കന്‍റ് പേപ്പർ പരീക്ഷയുമാണ് എഴുതാതിരുന്നത്. ജെ.ഇ.ഇ പരീക്ഷക്കുവേണ്ടി കഴിഞ്ഞ വർഷം 109 വിദേശികാളാണ് ഹാജരായതെങ്കിൽ ഇത്തവണ അത് 36 ആയി ചുരുങ്ങി.

ഞായറാഴ്ച നടന്ന പരീക്ഷ സമാധാപരമായിരുന്നു. ഭൂരിപക്ഷം പേരും അധികൃതരുടെ നിർദേശങ്ങളെല്ലാം അനുസരിച്ചു. കണക്ക് പരീക്ഷ വളരെ പ്രയാസമായിരുന്നുവെന്ന് മിക്കവാറും കുട്ടികൾ അഭിപ്രായപ്പെട്ടു. വളരെ നീണ്ട ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികളെ കുഴക്കി. നെഗറ്റീവ് മാർക്ക് ഉണ്ടെന്നതിനാൽ പലരും ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയായിരുന്നു. 

Tags:    
News Summary - JEE Advanced 2018: Over 17,000 candidates skip the exam-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.