ജയലളിതയെ ആശുപത്രിയിൽ എത്തിക്കു​േമ്പാൾ ശ്വസനം നിലച്ചിരുന്നുവെന്ന്​ വെളിപ്പെടുത്തൽ

ചെന്നൈ: തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ അപ്പോളൊ ആശുപത്രിയിൽ കൊണ്ടുവരു​േമ്പാൾ ശ്വസനപ്രക്രിയ നടന്നിരുന്നില്ലെന്ന്​ വെളിപ്പെടുത്തൽ.അപ്പോളൊ ആശുപത്രി വൈസ്​ ചെയർപേഴ്​സൺ പ്രീത റെഡ്​ഢിയാണ്​ ഇക്കാര്യം ഒരു തമിഴ്​ചാനലിനോട്​ പറഞ്ഞത്​.  സെപ്​റ്റംബർ 22നാണ്​ ജയയെ ആശുപത്രിയിൽ കൊണ്ടുവന്നത്​. തുടർന്ന്​  നൽകിയ ചികിത്സയിൽ അവരുടെ നില മെച്ചപ്പെടുകയായിരുന്നു.

ആശുപത്രി ഡോക്​ടർമാരും പുറത്തുനിന്നുള്ള വിദഗ്​ധരുമാണ്​ ജയയെ പരിചരിച്ചത്​. ഒടുവിൽ സംഭവിച്ചത്​ വിധിയാണ്​. അതിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന്​ താൻ കരുതുന്നില്ല.  ജയലളിത സമ്മതം തന്നവർ മാത്രമാണ്​ അവരെ പരിചരിക്കാൻ ആശുപത്രിയിൽ ഉണ്ടായിരുന്നതെന്നും പ്രീത റെഡ്​ഢി പറഞ്ഞു. 75 ദിവസം ചികിത്സയിൽ കഴിഞ്ഞ ജയയുടെ അന്ത്യം  ഡിസംബർ അഞ്ചിനായിരുന്നു.
 

Tags:    
News Summary - Jayalalithaa was brought to Apollo in breathless state- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.