ജയലളിത ആശുപത്രിയില്‍ തുടരുന്നു

ചെന്നൈ: കടുത്ത പനി ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. അവര്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് അണ്ണാ ഡി.എം.കെ വക്താവ് സി.ആര്‍. സരസ്വതി അറിയിച്ചു. ആരോഗ്യനില സംബന്ധിച്ച് മൂന്ന് ദിവസമായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുന്നില്ല.

മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും വ്യാഴാഴ്ച വൈകുന്നേരം അപ്പോളോ ആശുപത്രിയില്‍ എത്തി. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ, ധനകാര്യ മന്ത്രി ഒ. പന്നീര്‍സെല്‍വം, മന്ത്രി മാഫോയ് കെ. പാണ്ഡ്യരാജന്‍, ചെന്നൈ മേയര്‍ സൈദ എസ്. ദുരൈസാമി, അണ്ണാ ഡി.എം.കെ  പ്രസിഡന്‍റ് മധുസൂദനന്‍, ഡി.ജി.പി ടി.കെ. രാജേന്ദ്രന്‍, സിറ്റി പൊലീസ് കമീഷണര്‍ എസ്. ജോര്‍ജ് എന്നിവരാണ്  ആശുപത്രിയില്‍ എത്തിയത്. അണ്ണാ ഡി.എം.കെ നേതൃത്വത്തിന്‍െറ കര്‍ശന നിര്‍ദേശത്തത്തെുടര്‍ന്ന് ആശുപത്രി പരിസരത്ത് തമ്പടിച്ച പ്രവര്‍ത്തകര്‍ ഒഴിഞ്ഞുപോയി.

പനിയും നിര്‍ജലീകരണവും ബാധിച്ച് ജയലളിത ആശുപത്രിയിലായിട്ട് എട്ട് ദിവസമായി. ഇതിനിടെ ജയലളിതയുടെ പേരില്‍ തീരുമാനങ്ങളും പ്രസ്താവനകളും പുറത്തുവരുന്നുണ്ട്. ജയലളിതയുടെ രോഗശാന്തിക്കായി പാര്‍ട്ടി അണികള്‍ ക്ഷേത്രങ്ങള്‍ തോറും പൂജ നടത്തിവരികയാണ്.

 

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.