കശ്മീരിലെ കുട്ടികൾ രാജ്യസ്​നേഹികൾ; എന്നാൽ തെറ്റായ ദിശയിലേക്ക് നയിക്കപ്പെടുന്നു -രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുട്ടികൾ രാജ്യസ്​നേഹികളാണെന്നും എന്നാൽ ചിലപ്പോൾ അവർ തെറ്റായ ദിശയിലേക്ക് നയിക്കപ് പെടുകയാണെന്നും അവരെ വഴി തെറ്റിക്കുന്നവർ ആളുകൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്​.

ജമ്മു കശ്മീർ കുട്ടികൾ രാജ്യസ്​നേഹികൾ കൂടിയാണ്​. അവരെ മറ്റുവിധത്തിൽ കാണരുത്. ചിലപ്പോൾ, ആളുകൾ അവരെ ശര ിയായ രീതിയിൽ പ്രചോദിപ്പിക്കാതിരിക്കുകയും തെറ്റായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു. അവരെ വഴി തെറ്റിക്കുന് നവരാണ്​​ അതിന്​ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്​, അല്ലാതെ കുട്ടികളോ യുവാക്കളോ അല്ല. അദ്ദേഹം പറഞ്ഞു. ബുധനാഴ്​ച എൻ.‌സി‌.സിയുടെ റിപ്പബ്ലിക് ദിന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകശ്മീരിലെ കുട്ടികളേയും യുവാക്കളേയും തീവ്രവാദത്തിൽ നിന്ന്​ പിന്തിരിപ്പിക്കാ​നുള്ള പരിപാടികൾ ആരംഭിക്കേണ്ടതി​​െൻറ ആവശ്യകതയെ കുറിച്ച്​ പ്രതിരോധ സേന മേധാവി (സി.ഡി.എസ്) ജനറൽ ബിപിൻ റാവത്ത് പറഞ്ഞതിന്​ പിന്നാലെയാണ്​ സിങ്ങി​​െൻറ പരാമർശം.

ആരാണ് തീവ്രവാദവൽക്കരിക്കപ്പെട്ടവരെന്നും അത്​ ഏത്രത്തോളമാണെന്നും തിരിച്ചറിയുമ്പോൾ നാം തീ​വ്രവാദ വിരുദ്ധ പരിപാടികൾ ആരംഭിക്കണമെന്നായിരുന്നു​ ബിപിൻ റാവത്ത്​ പറഞ്ഞത്​. കശ്മീരിൽ 10 വയസ്സുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും പോലും തീവ്രവാദവത്​ക്കരിച്ചിട്ടുണ്ടെന്നും അവരെ ക്രമാനുഗതമായി തീവ്രവാദത്തിൽ നിന്ന് മാറ്റിയെടുക്കാൻ സാധിക്കുമെന്നുമായിരുന്നു ജനറൽ റാവത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞത്​.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌.എൽ‌.എ) തങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പരാതിയെ കുറിച്ച്​ ചോദിച്ചപ്പോൾ ജനങ്ങളോട് വിഷമിക്കേണ്ടതില്ലെന്നും സായുധ സേനയെ വിശ്വസിക്കണമെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

‘‘വിഷമിക്കേണ്ട. നമ്മുടെ രാജ്യത്തെ സായുധ സേനയിൽ നിങ്ങളുടെ വിശ്വാസം സ്ഥാപിക്കുക. ഇന്ത്യയിലേക്ക് കണ്ണുയർത്താൻ ഒരു രാജ്യത്തിനും ധൈര്യമില്ല’’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - jammu kashmir children are nationalists but sometimes guided in wrong direction rajnath singh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.