'ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തണം'; ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ കാണും

ശ്രീനഗർ: ജമ്മു കശ്മീൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തെരഞ്ഞെടുപ്പ് കമീഷനെ കാണും. എല്ലാ പാർട്ടികളിലേയും പ്രതിനിധികൾ ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ജമ്മു കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരില്ല. 2014ലാണ് അവസാനമായി നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പ് കമീഷനുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി ഡൽഹിയിൽ വെച്ച് കോൺഗ്രസ്, ഡി.എം.കെ, ആർ.ജെ.ഡി, എസ്.പി, ബി.എസ്.പി, തൃണമൂൽ, ശിവസേന, സി.പി.എം എന്നീ പാർട്ടികളുടെ നേതാക്കളുമായി പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തും. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുന:സ്ഥാപിക്കുന്നതിനും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്നതിനായാണ് കൂടിക്കാഴ്ച.

ശനിയാഴ്ചയാണ് ഫാറൂഖ് അബ്ദുല്ലയുടെ അധ്യക്ഷതയിൽ ജമ്മുവിൽ സർവകക്ഷിയോഗം ചേർന്നത്. തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു.

Tags:    
News Summary - Jammu And Kashmir Leaders To Meet Election Body Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.