കേന്ദ്ര സർവകലാശാലകളുടെ റാങ്കിങ്ങിൽ ജാമിഅ മില്ലിയ ഒന്നാമത്​

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ​ർ​ക്കാ​ർ റാ​ങ്കി​ങ്ങി​ൽ 90 ശ​ത​മാ​നം സ്​​കോ​ർ നേ​ടി ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാ​മ​തെ​ത്തി. ര​ണ്ടാ​മ​തെ​ത്തി​യ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ രാ​ജീ​വ് ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ 83 ശ​ത​മാ​നം സ്​​കോ​റാ​ണ്​ ല​ഭി​ച്ച​ത്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല 82 ശ​ത​മാ​നം സ്​​കോ​ർ നേ​ടി മൂ​ന്നാ​മ​തും അ​ലി​ഗ​ഡ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല 78 ശ​ത​മാ​നം നേ​ടി നാ​ലാ​മ​തു​മെ​ത്തി.

ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പി.​എ​ച്ച്ഡി, എം.​ഫി​ൽ കോ​ഴ്‌​സു​ക​ളി​ൽ ഓ​രോ വ​ർ​ഷ​വും പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം, പെ​ൺ​കു​ട്ടി​ക​ളു​ടെ എ​ണ്ണം, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ, ഫാ​ക്ക​ൽ​റ്റി​യു​ടെ ഗു​ണ​നി​ല​വാ​രം, വി​ദ്യാ​ർ​ഥി -അ​ധ്യാ​പ​ക അ​നു​പാ​തം, അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി​യ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ റാ​ങ്കി​ങ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.