കമ്പനി നിയമ ട്രൈബ്യൂണൽ നിയമനങ്ങൾ കോർപറേറ്റ് മന്ത്രാലയം ഹൈജാക്ക് ചെയ്തു -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ക​മ്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ലി​ലെ (എ​ൻ.​സി.​എ​ൽ.​ടി) സ്റ്റാ​ഫ് നി​യ​മ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം കോ​ർ​പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം ഹൈ​ജാ​ക്ക് ചെ​യ്തു​വെ​ന്ന് സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. സ്ഥാ​പ​ന​ത്തി​ന്‍റെ സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​മ​മെ​ന്നും അ​ത് അ​ങ്ങേ​യ​റ്റം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, വി. ​മോ​ഹ​ന എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. എ​ൻ.​സി.​എ​ൽ.​ടി​യി​ലെ ജു​ഡീ​ഷ്യ​ൽ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ജോ​ലി ചെ​യ്യാ​നു​ള്ള സ്റ്റാ​ഫി​ന്‍റെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലാ​ണ് പ​രാ​മ​ർ​ശം.

ജു​ഡീ​ഷ്യ​ൽ അം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റാ​ഫി​ന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള റി​ക്രൂ​ട്ട്‍മെ​ന്‍റ് പ്ര​ക്രി​യ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തെ ഏ​ൽ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക മീ​നാ​ക്ഷി അ​റോ​റ ബോ​ധി​പ്പി​ച്ചു. ​ട്രൈ​ബ്യൂ​ണ​ലി​ൽ ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ത്തോ​ള​മാ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രെ ന​വം​ബ​ർ ഒ​ന്നി​നോ ര​ണ്ടി​നോ പു​റ​ത്താ​ക്കി​യേ​ക്കു​മെ​ന്നു​ള്ള ആ​ശ​ങ്ക​യും അ​ഭി​ഭാ​ഷ​ക പ്ര​ക​ടി​പ്പി​ച്ചു.

ജു​ഡീ​ഷ്യ​ൽ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ഫ​ല​ത്തി​ൽ സ്വ​കാ​ര്യ ജീ​വ​ന​ക്കാ​രാ​കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ്. ജു​ഡീ​ഷ്യ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര നി​ർ​വ​ഹ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക ചൂ​ണ്ടി​ക്കാ​ട്ടി. ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്തി​പ​ര​മാ​യ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ൻ തു​ട​ക്ക​ത്തി​ൽ ചീ​ഫ് ജ​സ്റ്റി​സ് മ​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ, എ​ൻ.​സി.​എ​ൽ.​ടി​യു​ടെ വി​ശാ​ല താ​ൽ​പ​ര്യ​വും, അ​തി​ന്‍റെ പ്ര​സി​ഡ​ന്‍റ് പ്ര​ക​ടി​പ്പി​ച്ച ആ​ശ​ങ്ക​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ ബെ​ഞ്ച് സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു ക​ഴി​ഞ്ഞ് പ​രി​ഗ​ണി​ക്കും.

സ്റ്റാ​ഫി​നെ നി​യ​മി​ക്കാ​നു​ള്ള അ​ധി​കാ​രം എ​ൻ.​സി.​എ​ൽ.​ടി പ്ര​സി​ഡ​ന്‍റി​ന് ആ​യി​രി​ക്ക​ണ​മെ​ന്ന കാ​ര്യം ചീ​ഫ് ജ​സ്റ്റി​സ് എ​ടു​ത്തു​പ​റ​യു​ക​യും ചെ​യ്തു. റി​ക്രൂ​ട്ട്‍മെ​ന്‍റ് പ്ര​ക്രി​യ പു​റം​ക​രാ​റി​ന് കൊ​ടു​ക്കാ​മെ​ങ്കി​ലും തൊ​ഴി​ലു​ട​മ​യും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ബ​ന്ധം ട്രൈ​ബ്യൂ​ണ​ലി​ൽ നി​ല​നി​ൽ​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി പ​റ​ഞ്ഞു.

Tags:    
News Summary - NCLT Appointments: Supreme Court Slams Corporate Affairs Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.