ഡിജിറ്റൽ തട്ടിപ്പ്: ബാങ്കുകൾക്ക് വീഴ്ചയുണ്ടെങ്കിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകണം-സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ ത​ട്ടി​പ്പു​ക​ളി​ൽ ബാ​ങ്കു​ക​ളു​ടെ ജാ​ഗ്ര​ത​ക്കു​റ​വ് മൂ​ല​മാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട തു​ക​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ ബാ​ങ്കു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ജ​സ്റ്റി​സു​മാ​രാ​യ ജോ​യ് മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​രും ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ന​വം​ബ​ർ 30ന​കം വി​ജ്ഞാ​പ​നം ചെ​യ്യാ​നും ഡി​സം​ബ​ർ 31ന​കം ന​ട​പ്പാ​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്റെ 2026ലെ ​പു​തു​ക്കി​യ കെ.​വൈ.​സി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. ബാ​ങ്കു​ക​ളു​ടെ​യും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് മ​തി​യാ​യ ജാ​ഗ്ര​ത ഉ​ണ്ടാ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ര​ക​ൾ​ക്ക് ഉ​ചി​ത ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ പ​തി​വ് ഇ​ട​പാ​ടു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ അ​സാ​ധാ​ര​ണ പ​ണ​മി​ട​പാ​ടു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു​വെ​ക്കു​ക, സം​ശ​യാ​സ്പ​ദ ഇ​ട​പാ​ടു​ക​ൾ സ്വ​മേ​ധ​യാ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക, ഇ​ട​പാ​ടു​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ൻ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ലു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ് സം​ശ​യി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ അ​സാ​ധാ​ര​ണ ഇ​ട​പാ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ സ​മീ​പ​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ അ​റി​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​വും ബാ​ങ്കു​ക​ൾ​ക്കു​ണ്ടെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Digital Fraud: Banks Must Compensate Victims for Lapses, Rules SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.