ചെന്നൈ: ഇസ്‍ലാമിക പണ്ഡിതനും പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി തമിഴ്നാട് ശൂറ അംഗവുമായ ജി. അബ്ദുൽ റഹീം (62) നിര്യാതനായി. ജമാഅത്തെ ഇസ്‍ലാമിയുടെ തിരുച്ചിയിൽ നടന്ന ത്രിദിന ക്യാമ്പിൽ കുടുംബസമേതം പങ്കെടുക്കുന്നതിനിടെ അവസാന ദിവസമായ ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയുമായിരുന്നു.
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ പ്രഥമ തമിഴ്നാട് ജനറൽ സെക്രട്ടറിയാണ്. തമിഴ്നാട് ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്‍റ്, ചെന്നൈ സിറ്റി ജില്ല പ്രസിഡന്‍റ്, ക്രിയേറ്റിവ് കമ്യൂണിക്കേഷൻ ചെന്നൈ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. സംഘടനയുടെ തമിഴ് പ്രസിദ്ധീകരണമായ 'സമരസ'ത്തിന്‍റെ ചുമതലയും വഹിച്ചിരുന്നു.
തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഉർദു, അറബിക് എന്നീ ഭാഷകളിൽ അവഗാഹമുള്ള ഇദ്ദേഹം തമിഴിൽ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: മുംതാസ് ബീഗം. മക്കൾ: മുദാസിർ, സുൾഫിയ, സൽമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.