ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രതിഷേധിച്ച ഡൽഹി ജമാ മസ്ജിദ് പാകി സ്താൻ അല്ലെന്നും പ്രതിഷേധിക്കാൻ ഭരണഘടന എല്ലാവർക്കും അവകാശം നൽകുന്നുണ്ടെന്നും ഡൽഹി പൊലീസിനോട് കോടതി. ചൊവ്വാഴ്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിെൻറ ജാമ് യപേക്ഷ പരിഗണിക്കുന്നതിനിടെ തിസ്ഹസാർ കോടതി ജഡ്ജി ഡോ. കാമിനി ലാവു പൊലീസിനെ അ തിരൂക്ഷമായി വിമർശിച്ചു.
ആസാദ് പ്രതിഷേധം നടത്തിയത് ജമാ മസ്ജിദിൽ ആണെന്ന് ചൂ ണ്ടിക്കാട്ടി പ്രോസിക്യൂട്ടർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടതാണ് േകാടതിയെ പ്ര കോപിപ്പിച്ചത്. മതസ്ഥാപനങ്ങളുടെ പരിസരത്തു പ്രതിഷേധിക്കുന്നത് വിലക്കുന്ന ഏതു നിയമമാണുള്ളതെന്നു ചോദിച്ച കോടതി, പ്രോസിക്യൂട്ടർ ഭരണഘടന വായിക്കണമെന്നും ആവശ്യപ്പെട്ടു. ധർണ നടത്തിയാൽ എന്താണ് തെറ്റ്? പ്രതിഷേധിക്കുന്നതിൽ എവിടെയാണ് കുഴപ്പം? പ്രതിഷേധിക്കുക എന്നത് ഒരാളുടെ ഭരണഘടനാവകാശമാണ്. ജമാ മസ്ജിദിൽ പ്രതിഷേധിക്കുന്നതിൽ എന്താണ് തെറ്റ്? നിങ്ങൾ പറയുന്നതു കേട്ടാൽ േതാന്നും ജമാ മസ്ജിദ് പാകിസ്താനാണെന്ന്.
പാകിസ്താനാണെങ്കിൽ തെന്ന, നിങ്ങൾക്ക് അവിെട പോയി പ്രതിഷേധിക്കാം. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്താൻ.’ -പ്രോസിക്യൂട്ടറോട് കോടതി പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലെ ആസാദിെൻറ പോസ്റ്റുകളിൽ ഒന്നുപോലും ഭരണഘടനവിരുദ്ധമല്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാൻ മുൻകൂർ അനുമതി വാങ്ങിയിട്ടിെല്ലന്ന പ്രോസിക്യൂട്ടറുടെ പരാമർശത്തേയും ജഡ്ജി നിശിതമായി വിമർശിച്ചു. ‘എന്ത് അനുമതി? നിരോധനാജ്ഞ പൊലീസ് തെറ്റായി പ്രയോഗിക്കുന്നത് പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ആളുകളോട് പ്രതിഷേധിക്കരുതെന്ന് പറയാന്‍ പൊലീസ് ആരാണ്.
പാർലമെൻറിനു പുറത്തുപോലും പ്രതിഷേധങ്ങൾ ഏറെ നടന്നിട്ടുണ്ട്. അവിെട സമരം ചെയ്തവരിൽ പലരും പിന്നീട് മന്ത്രിമാരും വലിയ നേതാക്കളുമായിട്ടുണ്ട്. വളർന്നുവരുന്ന രാഷ്ട്രീയക്കാരനായ ആസാദിനും പ്രതിഷേധിക്കാൻ അവകാശമുണ്ട്.
ബ്രിട്ടീഷുകാരുടെ കാലത്തും ജനം തെരുവിലിറങ്ങി സമരം ചെയ്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
ആസാദ് സമൂഹ മാധ്യമങ്ങൾവഴി അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നും പ്രകോപനപരമായ പ്രസംഗം നടത്തുന്നതിെൻറ ഡ്രോണ്‍ ദൃശ്യങ്ങളുണ്ടെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. എന്നാൽ, നിങ്ങള്‍ ഹാജരാക്കിയ ആസാദിെൻറ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ ഒരു കുഴപ്പവും കാണുന്നില്ലെന്നും ചെറിയ കേസില്‍പോലും തെളിവ് ഹാജരാക്കുന്ന ഡല്‍ഹി പൊലീസിന് ഈ വലിയ കേസില്‍ അക്രമം നടത്തിയെന്ന വാദത്തിന് എന്തുകൊണ്ട് തെളിവില്ലാതെ പോയെന്നും കോടതി ചോദിച്ചു. ആസാദ് ഭരണഘടനയുടെ ആമുഖം വായിക്കുകയും പൗരത്വ ഭേദഗതിക്കെതിരെ സംസാരിക്കുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹത്തിെൻറ അഭിഭാഷകൻ വാദിച്ചു. എടുത്ത എല്ലാ കേസുകളുടേയും രേഖകളുമായി ബുധനാഴ്ച ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.
ഡിസംബർ 21നാണ് ആസാദിനെ ജമാ മസ്ജിദിൽനിന്നും െപാലീസ് അറസ്റ്റുചെയ്തത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആസാദിനെ എയിംസിലേക്ക് മാറ്റാൻ നേരത്തേ കോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.