ജെല്ലിക്കെട്ട് സമരം: കോയമ്പത്തൂരില്‍ 943 പേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: തിങ്കളാഴ്ച നടന്ന ജെല്ലിക്കെട്ട് സമരത്തോടനുബന്ധിച്ച് 943 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ എ. അമല്‍രാജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ 105 പേര്‍ പെണ്‍കുട്ടികളാണ്. ഇവരില്‍ എഴുനൂറ്റമ്പതോളം പേരെ വിട്ടയച്ചു. മൊത്തം ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ക്കും ആറു പൊലീസുകാര്‍ക്കും പരിക്കേറ്റു. പത്തിടങ്ങളില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ കല്ളേറുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 22ന് കൊഡിഷ്യ മൈതാനത്ത് കാളവണ്ടി മത്സരം തടഞ്ഞ് മന്ത്രിയെ വളയാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

Tags:    
News Summary - jallikattu arrest in coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.