ജമ്മു കശ്​മീരിൽ രണ്ട്​ ലശ്കർ ഭീകരർ കൊല്ലപ്പെട്ടു

ക​ശ്​മീർ: ജമ്മു കശ്​മീരിലെ അറവാനി വില്ലേജിൽ സൈന്യവും ലശ്കർ ഭീകരരും തമ്മിൽ പോരാട്ടത്തിൽ രണ്ട്​  പേർ കൊല്ലപ്പെട്ടു. മൂന്ന്​ ദിവസം നീണ്ടു​ നിന്ന പോരാട്ടത്തിനൊടുവിലാണ്​ രണ്ട്​  ലശ്കറെ തൊയ്ബ ഭീകരരെ സൈന്യം വധിച്ചത്​.

സൈന്യവും ജമ്മു കശ്​മീർ പൊലീസിലെ പ്രത്യേക വിഭാഗവും ചേർന്നാണ്​ അനന്തനാഗ്​ ജില്ലയിലെ ബിജബെഹറാ നഗരത്തിനടുത്ത്​​ ആക്രമണം നടത്തിയത്​. സൈന്യത്തി​െൻറ ആക്രമണത്തിൽ ഒരു സിവിലിയനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന്​​ വിവരങ്ങളുണ്ട്​. നിരവധിപ്പേർക്ക്​ പരിക്കേറ്റു. സുരക്ഷ സംവിധാനങ്ങൾ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ്​ ഗ്രാമീണർക്ക്​ പരിക്കേറ്റതെന്നാണ്​ വിവരം.

ബുധനാഴ്​ചയാണ്​ ആക്രമണത്തിന്​ തുടക്കം കുറിച്ച​െതന്ന്​ ജമ്മു കശ്​മീർ പൊലീസ്​ വക്​താവ്​ പറഞ്ഞു. മുഷ്​താക്​ അഹമദ്​ ഗാനി എന്നയാളുടെ വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു ആക്രമണം. ആക്രമണത്തിന്​ ശേഷം രണ്ട്​ ​ഭീകരരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരിൽ നിന്ന്​ മൂന്ന്​ എ.കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്​. പരശോധനക്കായി ഭീകരരുടെ ഡി.എൻ.എ സാമ്പളികൾ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലശ്കർ ഭീകരരായ മജീദ്​ സർജർ, റുഹീൽ അമീൻ ദാർ എന്നിവരാണ്​ കൊല്ലപ്പെട്ടതെന്ന്​ സംശയിക്കുന്നതായി സി.ആർ.പി.എഫ്​ സ്പെ​ഷ്യൽ ഡയറക്​ടർ ജനറൽ ശ്രീവാസ്​തവ പറഞ്ഞു.

Tags:    
News Summary - J-K: Two militants killed after three-day gunbattle in Anantnag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.