​വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്​-17 വിജയകരമായി വിക്ഷേപിച്ചു

ബംഗളൂരു: ​െഎ.എസ്​.ആർ.ഒയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിക്ഷേപിച്ചു. 3,477കിലോ ഭാരമുള്ള ജി സാറ്റ്​ -17 നിൽ സി-ബാൻഡും എസ്​-ബാൻഡും വിവിധ തരത്തിലുള്ള വാർത്താ വിനിമയ സൗകര്യങ്ങൾ ഉറപ്പു വരുത്തും. 

സൗത്ത്​ അമേരിക്കൻ തീരത്തെ ഫ്രഞ്ച്​ ടെറിട്ടറി  ഗയാനയിലെ കൗരു സ്​പേസ്​ പോർട്ടിൽ നിന്നാണ്​ വിക്ഷേപണം നടന്നത്​.​ യൂറോപ്പി​​െൻറ ഉപഗ്രഹ വിക്ഷേപണ വാഹനമായ അരീന സ്​പേസ്​ ഫ്ലൈറ്റ്​ VA238 ആണ്​ ഉപഗ്രഹത്തെ ഭ്രമണ പഥത്തിൽ എത്തിച്ചത്​. ​െഎ.എസ്​.ആർ.ഒ ഇൗ മാസം വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ്​ ജി സാറ്റ്​-17. രണ്ടെണ്ണവും ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപിച്ചത്​. ഹെല്ലാസ്​ സാറ്റ്​ 3-ഇൻമാർസാറ്റ്​ എസ്​ EAN ഉപഗ്രഹവും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്​. 
Tags:    
News Summary - ISRO's Communication Satellite GSAT-17 Launched From French Guiana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.