ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എൽ വൺ ശനിയാഴ്ച വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ശനിയാഴ്ച രാവിലെ 11.50 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പി.എസ്.എൽ.വി റോക്കറ്റിൽ ആദിത്യ സൂര്യനിലേക്ക് കുതിച്ചുയരും.
വിക്ഷേപണ ശേഷം 125 ദിവസം നീളുന്നതാണ് യാത്ര. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോ മീറ്റർ അകലം വരെയെത്തി പേടകം സൂര്യനെ നിരീക്ഷിക്കും. ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകാൻ ഐ.എസ്.ആർ.ഒ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. വിജയിച്ചാൽ സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. സൂര്യനിൽ സംഭവിക്കുന്ന മാറ്റങ്ങൾ തൽസമയം നിരീക്ഷിക്കാനും ആ മാറ്റങ്ങൾ എങ്ങനെ ബഹിരാകാശത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്നാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.
സൂര്യന്റെ കേന്ദ്രമായ ഫോട്ടോസ്ഫിയറില്‍ നിന്ന് അകലുന്തോറും താപനില കൂടുന്നതിനു പിന്നിലെ കാരണത്തെ കുറിച്ചും ആദിത്യ എൽ വൺവിവരശേഖരണം നടത്തും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോ മീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലംഗ്രേജിയൻ വൺ പോയിന്റ് അഥവ എൽ വണിലായിരിക്കും സൗര ദൗത്യമായ ആദിത്യയെ സന്തുലിതാവസ്ഥയിൽ നിലനിർത്തുക. ഇവിടെ നിന്നു കൊണ്ടായിരിക്കും സൂര്യനെ കുറിച്ച് പഠിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.