ലഖ്നോ: ചാരപ്രവർത്തനത്തിലേർപ്പെട്ട സംഘത്തെ തകർക്കുകയും എെ.എസ്.െഎ ഏജൻറിനെ അറസ്റ്റ് ചെയ്യുകയും െചയ്തതായി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അവകാശപ്പെട്ടു. മറ്റൊരാളെ ചോദ്യംചെയ്യുകയാണ്. എെ.എസ്.െഎ പരിശീലനം നേടിയവർ സംസ്ഥാനത്ത് ഭീകരാക്രമണം നത്തിയേക്കുമെന്ന രഹസ്യാേന്വഷണ റിപ്പോർട്ട് ലഭിച്ചതിന് തൊട്ടടുത്ത ദിവസമാണ് എ.ടി.എസ് നീക്കം.
സൈനിക ഇൻറലിജൻസും സംസ്ഥാന ഇൻറലിജൻസും എ.ടി.എസും സംയുക്തമായാണ് പാക് ചാര സംഘടനയുടെ നീക്കം തകർത്തത്. െഎ.എസ്.െഎ ഏജൻറ് ആഫ്താബ് അലിെയ ഫൈസാബാദിൽ നിന്നാണ് പിടികൂടിയതെന്ന് എ.ടി.എസ് െഎ.ജി അസീം അരുൺ പറഞ്ഞു. ആഫ്താബിന് പാകിസ്താനിൽനിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ പാക് ഹൈകമീഷനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും െഎ.ജി അറിയിച്ചു. ബാങ്ക് അക്കൗണ്ടുകളടക്കം തെളിവുകൾ ലഭിച്ചിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളെക്കുറിച്ചും മറ്റും ആഫ്താബ് ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.