വല്ലവരുടെയും വീട് പൊളിച്ചാണോ ധീരത കാണിക്കുന്നത്; രാമനവമി ആക്രമണങ്ങൾക്കെതിരെ അശോക് ഗെഹലോട്ട്

ആരുടെയെങ്കിലും വീട് പൊളിക്കുന്നത് ധീരമായ നടപടിയാണോ എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. മധ്യപ്രദേശിൽ രാമനവമി ആഘോഷങ്ങൾക്കിടെ മുസ്‍ലിംകൾക്കെതിരെയുണ്ടായ ആക്രമണങ്ങളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൾ നിരപരാധികളാണോ കുറ്റക്കാരാണോ എന്ന് തീരുമാനിക്കാതെ അവരുടെ വീടുകൾ പൊളിക്കുന്നത് ധീരമായ നടപടിയാണോ എന്ന് അദ്ദേഹം ചോദിച്ചു.

മധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയിലേക്ക് കല്ലുകൾ എറിഞ്ഞു എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ ആരോപണത്തെ തുടർന്ന് അധികൃതർ തന്നെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ നിരവധി വീടുകൾ പൊളിച്ചുനീക്കിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദ്ദേശപ്രകാരമാണ് മുസ്‍ലിം വീടുകളും മുസ്‍ലിംകളുടെ കടകളും ജില്ലാ ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്.

45ഓളം വീടുകളിലും കടകളിലും അധികൃതർ മണ്ണുമാന്തി യന്ത്രം ഓടിച്ചുകയറ്റുകയായിരുന്നു. തിങ്കളാഴ്ച 16 വീടുകളും 29 കടകളും തകർത്തു.

രാമനവമി ഘോഷയാത്രക്കിടെ കല്ലെറിഞ്ഞവരുടെ സ്വത്തുക്കൾ പൊളിക്കാൻ ഖാർഗോൺ ഭരണകൂടം തീരുമാനിച്ചതായി ഇൻഡോറിലെ ഡിവിഷണൽ കമ്മീഷണർ പവൻ ശർമ്മ പറഞ്ഞു. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. 84 പ്രതികളെ അറസ്റ്റ് ചെയ്തു. ഖാർഗോണിൽ കർഫ്യൂ ഏർപ്പെടുത്തി.

മോഹൻ ടാക്കീസിന് സമീപമുള്ള നാല് വീടുകളും മൂന്ന് കടകളും ഖസ്‌ഖാസ് ബാഡി പ്രദേശത്ത് 12 വീടുകളും 10 കടകളും ഔറംഗ്പുര ഏരിയയിൽ മൂന്ന് കടകളും തലാബ് ചൗക്കിലെ 12 കടകളും തകർത്തു. 

Tags:    
News Summary - 'Is it a bold step to demolish someone's house?' Ashok Gehlot questions razing houses of Ram Navami violence accused in MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.