അന്താരാഷ്ട്ര ആണവസുരക്ഷ സമ്മേളനം അടുത്തയാഴ്ച ഇന്ത്യയില്‍

ന്യൂഡല്‍ഹി: നൂറിലേറെ രാജ്യങ്ങളില്‍നിന്ന് പ്രതിനിധികളത്തെുന്ന അന്താരാഷ്ട്ര ആണവ സുരക്ഷാസമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. വിദേശ മന്ത്രാലയത്തിന്‍െറയും ആണവോര്‍ജ വകുപ്പിന്‍െറയും ആഭിമുഖ്യത്തില്‍ ഈ മാസം എട്ടു മുതല്‍ പത്തുവരെയാണ് സമ്മേളനം. ആണവ ഭീകരതാവിരുദ്ധ പോരാട്ടത്തിനായുള്ള ആഗോള മുന്നേറ്റത്തിന്‍െറ (ജി.ഐ.സി.എന്‍.ടി) ഭാഗമായ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിനത്തെുക. കഴിഞ്ഞ വര്‍ഷത്തെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വര്‍ഷത്തെ സമ്മേളനം ഇന്ത്യയിലായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ആണവസുരക്ഷാ ലംഘനം ഭാവനാതീതമായ ഭവിഷ്യത്തുകളാണ് സൃഷ്ടിക്കുക. അതിന് ആഗോള ആഘാതവുമുണ്ടാകും. അതിനാല്‍, അത്തരം ഭീഷണികളെ നേരിടാന്‍ അന്താരാഷ്ട്രതലത്തില്‍ കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് സമ്മേളനമെന്ന് വിദേശമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. റഷ്യയും അമേരിക്കയും ചേര്‍ന്ന് 2006ലാണ് ജി.ഐ.സി.എന്‍.ടിക്ക് തുടക്കം കുറിച്ചത്. 10 വര്‍ഷത്തിനിടെ 86 അംഗരാഷ്ട്രങ്ങളിലേക്ക് ഈ കൂട്ടായ്മ വളര്‍ന്നു.

Tags:    
News Summary - international nuclear security summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.