മതേതര വിവാഹം തകർക്കാൻ സർക്കാർ അഭിഭാഷകന്‍റെ വക്കാലത്ത്

ഇൻഡോർ: സമീർ ഖാൻ കോടതിയിൽ വിവാഹത്തിന്‍റെ രേഖകൾ സമർപ്പിച്ചു. നീലം മെഹ്റോലിയ ഒരു സംശയവും കൂടാതെ പറഞ്ഞു, തനിക്ക് സമീർ ഖാൻെറ കൂടെയാണ് ജീവിക്കേണ്ടതെന്ന്. സാധാരണഗതിയിൽ കോടതി നടപടികൾ അവിടെ അവസാനിക്കേണ്ടതാണ്. പക്ഷെ പിന്നീട് കോടതിനടപടികൾ മാറിമറയുകയായിരുന്നു. നീലം മെഹ്റോലിയ ജഡ്ജിയുടെ ചേംബറിലേക്ക് വിളിപ്പിക്കപ്പെട്ടു. നീലത്തിൻെറ മാതാപിതാക്കളും അഭിഭാഷകനും അവൾ ആശയക്കുഴപ്പത്തിലാണെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു ജഡ്ജിയുടെ നടപടി. ചേംബറിൽ നിന്നും പുറത്തുവന്ന  നീലം പറഞ്ഞു, താൻ മാതാപിതാക്കൾക്കൊപ്പം പോകുകയാണെന്ന്.

ഹേബിയസ് കോർപസ് ഹരജിയിൽ മാതാപിതാക്കൾക്കുവേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ അർച്ചന ഖേർ സമ്മതിക്കുന്നു, നീലം സമീർ കാനൊപ്പം പോകാൻ മൂന്ന് തവണ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന്. കുറേസമയം നീലത്തിനെ ഉപദേശിച്ചതുകൊണ്ടാണ് അവൾ മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറായതെന്നും അഭിഭാഷകൻ പറയുന്നു. വിവാഹം ഗ്രാമത്തിൽ ഒരുപാട് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞായിരുന്നു ഉപദേശം. തങ്ങൾ ഡൽഹിയിലേക്ക് പോകാമെന്ന് സമീർ ഉറപ്പുനൽകിയെങ്കിലും ജീവിതകാലം മുഴുവൻ ഒളിവിൽ കഴിയേണ്ടി വരുമെന്നായിരുന്നു അടുത്ത വാദം. സൂര്യനെ കാണാൻ പോലും കഴിയില്ലെന്നായിരുന്നു ഉപദേശത്തിന്‍റെ കാതൽ. 

കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയ നീലം രണ്ടു കുടുംബങ്ങളിലും പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ട് വിവാഹത്തിൽ നിന്നും പിൻമാറിയെന്നാണ് ഖേർ അവകാശപ്പെടുന്നത്. ഇൻഡോറിനടുത്തുള്ള മൗ ഗ്രാമത്തിൽ ഹിന്ദു^ മുസ്ലിം വിവാഹം നിരവദി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അതിനാൽ താൻ വിവാഹം തടയാൻ വേണ്ടി പപ്രവർത്തിച്ചുവെന്നും സർക്കാർ അഭിഭാഷകൻ തന്നെ മടികൂടാതം വെളിപ്പെടുത്തുമ്പോൾ നീതിന്യായ വ്യവസ്ഥയാണ് തൂക്കിലേറുന്നത്.

നീലം മെഹ്റോലിയയുടെ മാതാപിതാക്കൾക്ക്  വി.എച്ച്.പിയുടെ പിന്തുണയുണ്ട്. തനിക്ക് നിരവധി ഭീഷണി ഫോൺകോളുകൾ ലഭിക്കാറുണ്ടെന്ന് സമീർ ഖാന് പറഞ്ഞു. എങ്കിലും ഭാര്യ തന്നെ തേടിവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും സമീർ ഖാൻ. 

Tags:    
News Summary - Interfaith marriage undone as government lawyer warns of trouble-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.