ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ തുണിയുരിച്ച് നടത്തിക്കുന്നതിന്റെയും ലൈംഗികോപദ്രവം നടത്തുന്നതിന്റെയും വൈറൽ വിഡിയോ നീക്കം ചെയ്യാൻ ട്വിറ്ററിനും മറ്റു സമൂഹ മാധ്യമ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം.സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിലെന്നാണ് വിശദീകരണം.
വിഡിയോ പ്രകോപനപരമാണെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. അതേസമയം, രാജ്യത്തിന്റെ നാണം കെടുത്തി അന്താരാഷ്ട്ര തലത്തിലും വിഡിയോ വൈറലായി. മണിപ്പൂർ വിഷയത്തിൽ പ്രത്യേക നടപടിയൊന്നും ഇതുവരെ സ്വീകരിക്കാതിരുന്ന കേന്ദ്ര വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനി മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ ഫോണിൽ വിളിച്ച് സംസാരിച്ചു.
മണിപ്പൂരിൽ നടന്ന സംഭവം മനുഷ്യത്വഹീനമെന്ന് മന്ത്രി പറഞ്ഞു. അന്വേഷണം നടത്തുമെന്നും സൂത്രധാരന്മാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സ്മൃതി ഇറാനി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.